അഗതിയായ സ്ത്രീയെ ചേര്‍ത്ത് നിര്‍ത്തി പൊലീസ് ഉദ്യോഗസ്ഥ; പുതുവസ്ത്രം ധരിപ്പിച്ചപ്പോള്‍ നിറകണ്ണുകളോടെ ആലിംഗനം: സ്‌നേഹവീഡിയോ

എത്ര അഭിനന്ദിച്ചാലും മതിവരാത്തതാണ് ചിലരുടെ പ്രവര്‍ത്തനങ്ങള്‍. മറ്റുള്ളവരുടെ വേദനകളിലും ദുഃഖങ്ങളിലും അവര്‍ക്ക് ഒപ്പം ചേര്‍ന്ന് നില്‍ക്കാന്‍ അത്രമേല്‍ മനസലിവുള്ളവര്‍ക്ക് മാത്രമേ സാധിക്കൂ. മനോഹരമായ ഒരു സ്‌നേഹ വീഡിയോയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ശ്രദ്ധ ആകര്‍ഷിക്കുന്നത്.

അഗതിയായ ഒരു സ്ത്രീയെ ചേര്‍ത്ത് നിര്‍ത്തുകയും പുതുവസ്ത്രം ധരിപ്പിക്കുകയുമൊക്കെ ചെയ്ത ഒരു പൊലീസ് ഉദ്യോഗസ്ഥയാണ് വീഡിയോയിലെ താരം. മധ്യപ്രദേശിലാണ് ഈ സ്‌നേഹക്കാഴ്ച അരങ്ങേറിയത്. മധ്യപ്രദേശിലെ ദമോ ജില്ലയിലുള്ള ശ്രദ്ധ ശുക്ല എന്ന പൊലീസ് ഉദ്യോഗസ്ഥയണ് സോഷ്യല്‍ മീഡിയയില്‍ കൈയടി നേടുന്നത്.

Read more:നീങ്ങിത്തുടങ്ങിയ ട്രെയ്‌നില്‍ ചാടിക്കയറാന്‍ ശ്രമം; പിന്നാലെ ഓടിയ പൊലീസ് രക്ഷകരായി: വീഡിയോ

പൊലീസ് ഉദ്യോഗസ്ഥ ചേര്‍ത്തുനിര്‍ത്തി പുതുവസ്ത്രം ധരിപ്പിച്ചപ്പോള്‍, പ്രായമായ സ്ത്രീ നിറകണ്ണുകളോടെ പൊലീസ് ഉദ്യോഗസ്ഥയെ കെട്ടിപ്പിടിക്കുന്നതും മുഖത്ത് തൊട്ട് ഉമ്മവയ്ക്കുന്നതുമെല്ലാം വീഡിയോയില്‍ കാണാം. സാമൂഹ്യ മാധ്യമങ്ങള്‍ ഒന്നാകെ നിറഞ്ഞു കൈയടിക്കുകയാണ് ഈ സ്‌നേഹക്കാഴ്ചയ്ക്ക്.

വീഡിയോ വൈറലായതോടെ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ്‌സിങ് ചൗഹാന്‍ അടക്കം നിരവധി പേരാണ് പൊലീസ് ഉദ്യോഗസ്ഥയെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുന്നത്.