പാളിപ്പോയ ചില വടംവലികള്‍: ഓണക്കാലത്തെ ചിരിക്കാഴ്ചകള്‍: വീഡിയോ

സ്‌നേഹത്തിന്റെയും ഒത്തൊരുമയുടെയും പകിട്ടില്‍ മറ്റൊരു ഓണക്കാലംകൂടി വിരുന്നെത്തിയിരിക്കുന്നു. സാമൂഹ്യ മാധ്യമങ്ങളും ഓണക്കാഴ്ചകള്‍ക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. അത്തപ്പൂക്കളവും വടവലിയും ഓണസദ്യയുമെല്ലാം സാമൂഹ്യ മാധ്യമങ്ങളിലും ഇടം നേടുന്നു. ഓണക്കാലത്ത് വിപണികളും സജീവമായി. പൂക്കളും സദ്യ വിഭവങ്ങളുമൊക്കെയാണ് കടകളിലെ താരം.

Read more: റേസിങ്ങിനിടെ വായുവില്‍ പറന്ന് കാര്‍; ഡ്രൈവര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്: അതിശയിപ്പിക്കും ഈ വീഡിയോ

മനോഹരമായ ഓണക്കാഴ്ചകള്‍ക്കൊപ്പംതന്നെ ഓണക്കാലത്തെ ചില രസക്കാഴ്ചകളും സോഷ്യല്‍ മീഡിയയില്‍ ഇടം നേടാറുണ്ട്. ഇപ്പോഴിതാ സൈബര്‍ലോകത്ത് ശ്രദ്ധേയമാകുകയാണ് ചില വടംവലികള്‍. ഓണക്കാലത്ത് പാളിപ്പോയ ചില വടംവലിയുടെ വീഡിയോയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ചിരി നിറയ്ക്കുന്നത്. വിവിധ ഇടങ്ങളിലെ വടംവലികള്‍ കോര്‍ത്തിണക്കിക്കൊണ്ടാണ് ഈ വീഡിയോ ഒരുക്കിയിരിക്കുന്നത്.