“പന്തെവിടെ പന്തെവിടെ….”! കളിക്കളത്തില്‍ പന്തിന്‍റെ ഒളിച്ചുകളി: ചിരിവീഡിയോ

ആവേശപ്പോരാട്ടങ്ങള്‍ അരങ്ങേറുന്ന ക്രിക്കറ്റ് ഗ്രൗണ്ടുകള്‍ പലപ്പോഴും രസകരമായ ചില നിമിഷങ്ങള്‍ക്കും സാക്ഷ്യം വഹിക്കാറുണ്ട്. ഇന്ത്യ- ദക്ഷിണാഫ്രിക്ക ആദ്യ ടെസ്റ്റിന്റെ രണ്ടാം ദിനത്തില്‍ അരങ്ങേറിയ രസകരമായ ഒരു മുഹൂര്‍ത്തമാണ് കായികലോകത്ത് ചിരി നിറയ്ക്കുന്നത്.

ഇന്ത്യന്‍ ഇന്നിങ്‌സിന്റെ 129-ാം ഓവറിലായിരുന്നു രസകരമായ സംഭവം അരങ്ങേറിയത്. കളിക്കിടെ ഫീല്‍ഡര്‍ എറിഞ്ഞ പന്ത് പിടിയ്ക്കാന്‍ വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡിക്കോക്കിന് സാധിച്ചില്ല. ഇതേത്തുടര്‍ന്ന് പന്ത് ബൗണ്ടറിയിലെത്തി. എന്നാല്‍ ബൗണ്ടറിയിലെത്തിയ പന്ത് കാണാതായി. ബൗണ്ടറിയിലേയ്ക്ക് പോയ പന്ത് കണ്ടെത്താനുള്ള ശ്രമത്തിലാണ് വെറോണ്‍ ഫിലാന്‍ഡര്‍. എന്നാല്‍ എത്ര തിരഞ്ഞിട്ടും പന്ത് കണ്ടെത്താനായില്ല.

Read more:അന്താരാഷ്ട്ര പുരസ്‌കാര നിറവില്‍ ജയസൂര്യ; അമേരിക്കന്‍ ചലച്ചിത്രമേളയില്‍ മികച്ച നടന്‍

വെറോണ്‍ ഫിലാന്‍ഡര്‍ക്ക് പന്ത് കിട്ടാതായതോടെ ദക്ഷിണാഫ്രിക്കന്‍ ടീമിലെ മറ്റ് താരങ്ങളും പന്ത് തിരയാന്‍ തുടങ്ങി. തിരച്ചില്‍ ഗംഭീരമായി പുരോഗമിക്കുന്നതിനിടെ ഗ്രൗണ്ടിലെ ടെലിവിഷന്‍ സ്‌ക്രീനില്‍ പന്ത് തെളിഞ്ഞു. ബൗണ്ടറി റോപ്പിലെ പരസ്യ കുഷ്യനുകള്‍ക്കിടയില്‍ കുടുങ്ങിക്കിടന്ന പന്ത് അങ്ങനെ വെളിച്ചത്തായി. എന്തായാലും കളിക്കളത്തിലെ ഈ രസകരമായ മുഹൂര്‍ത്തം സാമൂഹ്യ മാധ്യമങ്ങളില്‍ ചിരി നിറയ്ക്കുന്നു.

 

View this post on Instagram

 

What a moment ? Markram the hero ??

A post shared by cricket.heaven.2 (@cricket.heaven.2) on

Leave a Reply

Your email address will not be published. Required fields are marked *