ഇന്ത്യക്ക് ഇരട്ടി മധുരം; ഇരട്ട സെഞ്ച്വറിയുമായി കോലി

ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ പൂണെ ടെസ്റ്റില്‍ മികച്ച പ്രകടനവുമായി ഇന്ത്യ. നായകൻ വീരാട്‌ കോലിക്ക് ഡബിൾ സെഞ്ച്വറി. 295 പന്തിൽ നിന്നാണ് കോലി ഇരട്ട സെഞ്ച്വറി കരസ്ഥമാക്കിയത്. 28 ഫോറുകൾ ഉൾപ്പെടുന്നതാണ് കോലിയുടെ റൺസ്. ടെസ്റ്റ് ക്രിക്കറ്റിലെ കോലിയുടെ ഏഴാം ഇരട്ട സെഞ്ച്വറിയാണ് ഇതോടെ താരം കരസ്ഥമാക്കിയിരിക്കുന്നത്. ഒപ്പം ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് മാത്രമായി 7000 റൺസും തികച്ചിരിക്കുകയാണ് കോലി.

അതേസമയം 147 ഓവർ പൂർത്തിയാകുമ്പോൾ നാലു വിക്കറ്റ് നഷ്ടത്തിൽ 506 റൺസാണ് ഇന്ത്യ കരസ്ഥമാക്കിയിരിക്കുന്നത്. 211 റൺസുമായി കോലിയും, 39 റൺസുമായി രവീന്ദ്ര ജഡേജയുമാണ് കളിക്കളത്തിൽ. രണ്ടാം ദിനത്തിൽ 273 – 3 എന്ന നിലയിലാണ് ഇന്ത്യ ബാറ്റിംഗ് ആരംഭിച്ചത്.

ഓർത്തെടുക്കാം ഇന്ത്യൻ ക്യാപ്റ്റൻ വീരാട് കോലിയുടെ ടെസ്റ്റ് ക്രിക്കറ്റിലെ ഇരട്ട സെഞ്ച്വറികൾ:

1.  243 (2017/18)  – ശ്രീലങ്കയ്‌ക്കെതിരെ, ഡൽഹി

2.  235 ( 2016/17) – ഇംഗ്ലണ്ടിനെതിരെ, മുംബൈ

3. 213 –  (2017/18) ശ്രീലങ്കയ്ക്കതിരെ, നാഗ്പുർ

4. 211 – (2016/17) ന്യൂസീലൻഡിനെതിരെ, ഇൻ‍‍ഡോർ

5.  204 – (2016/17 ) ബംഗ്ലദേശിനെതിരെ ഹൈദരാബാദ്

6. 200 – (2016) വിൻഡീസിനെതിരെ നോർത്ത് സൗണ്ട്

7. 200* – (2019/20)  ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ, പുണെ