ബഹിരാകാശത്തിരുന്ന് ഭക്ഷണം കഴിക്കുന്നത് കണ്ടിട്ടുണ്ടോ; രസകരമായ നിമിഷങ്ങള്‍ പങ്കുവച്ച് ഹസ്സാ

കുറച്ചു ദിവസങ്ങളായി ഹസ്സാ അല്‍ മന്‍സൂരി എന്ന ബഹിരാകാശ യാത്രികനാണ് ശാസ്ത്രലോകത്തെ താരം. യുഎഇയുടെ ആദ്യ ബഹിരാകാശ സഞ്ചാരിയാണ് ഹസ്സാ അല്‍ മന്‍സൂരി. ബഹിരാകാശ നിലയത്തിലെ നിരവധി വിശേഷങ്ങളാണ് ഹസ്സാ സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്നത്. ഇപ്പോഴിതാ ബഹിരാകാശത്തിരുന്ന് ‘വിരുന്ന്’ ആസ്വദിക്കുന്നതിന്റെ വീഡിയോയും ഹസ്സാ ട്വിറ്ററില്‍ പങ്കുവച്ചിരിക്കുകയാണ്.

സെപ്‌ററംബര്‍ 25 ന് കസഖ്സ്ഥാനിലെ ബൈക്കന്നൂര്‍ കോസ്‌മോ ഡ്രോമില്‍ നിന്നും സോയൂസ് 15 പേടകമാണ് ഹസ്സാ അല്‍ മന്‍സൂരിയെയും വഹിച്ചുകൊണ്ട് ബഹിരാകാശത്തേയ്ക്ക് കുതിച്ചുയര്‍ന്നത്. റഷ്യന്‍ കമാന്‍ഡര്‍ ഒലെഗ് സ്‌ക്രിപോഷ്‌ക, യുഎസിലെ ജെസീക്ക മീര്‍ എന്നിവരായിരുന്നു ഹസ്സായുടെ സഹയാത്രികര്‍.

Read more:കാറിന്‍റെ ചില്ല് തകര്‍ക്കാന്‍ കല്ല് എറിഞ്ഞ് കള്ളന്‍, എറിഞ്ഞ കല്ല് തിരിച്ചടിച്ചു: വൈറല്‍ വീഡിയോ

ബഹിരാകാശ നിലയത്തില്‍ സാന്നിധ്യമറിയിക്കുന്ന പത്തൊന്‍പതാമത്തെ രാജ്യമാണ് യുഎഇ. ഹസ്സായുടെ നേട്ടം ഗള്‍ഫ് മേഖലയ്ക്ക് ആകെ പ്രചോദനവും അഭിമാനവുമാണെന്ന് യുഎഇ പ്രധാനമന്ത്രിയും വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും ഹസ്സായുടെ ബഹിരാകാശ യാത്രയോട് അനുബന്ധിച്ച് വ്യക്തമാക്കിയിരുന്നു. എട്ട് ദിവസത്തെ ആകാശജീവിതത്തിനു ശേഷം ഒക്ടോബര്‍ മൂന്നിന് ഹസ്സാ തിരികെയെത്തി.