രാജ്യാന്തര ചലച്ചിത്രമേള: ‘ജല്ലിക്കട്ട്’ മത്സര വിഭാഗത്തില്‍, മലയാളത്തില്‍ നിന്ന് 14 സിനിമകള്‍

ഇരുപത്തിനാലാമത് രാജ്യാന്തര ചലച്ചിത്ര മേളയില്‍ (ഐഎഫ്എഫ്‌കെ) പ്രദര്‍ശനത്തിനെത്തുന്ന ഇന്ത്യന്‍ സിനിമകളുടെ ലിസ്റ്റ് പുറത്തെത്തി. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജല്ലിക്കട്ട് എന്ന ചിത്രവും കൃഷന്ത് ആര്‍ കെയുടെ വൃത്താകൃതിയിലുള്ള ചതുരം എന്ന സിനിമയും മത്സര വിഭാഗത്തിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

ഡിസംബര്‍ ആറ് മുതല്‍ പന്ത്രണ്ട് വരെയാണ് രാജ്യാന്തര ചലച്ചിത്ര മേള. മലയാളത്തില്‍ നിന്നും പതിനാല് ചിത്രങ്ങളാണ് മലയാള സിനിമ ഇന്ന് എന്ന വിഭാഗത്തില്‍ പ്രദര്‍ശനത്തിനെത്തുന്നത്. പനി, ഇഷ്‌ക്, കുമ്പളങ്ങി നൈറ്റ്‌സ്, സൈലന്‍സര്‍, വെയില്‍മരങ്ങള്‍, വൈറസ്, രൗദ്രം, ഒരു ഞായറാഴ്ച, ആന്റ് ദ് ഓസ്‌കര്‍ ഗോസ് ടു, ഉയരെ, കെഞ്ചിര, ഉണ്ട എന്നീ ചിത്രങ്ങളാണ് മലയാള സിനിമ ഇന്ന് എന്ന വിഭാഗത്തില്‍ മേളയില്‍ പ്രദര്‍ശിപ്പിക്കുക.

Read more:ആംബുലന്‍സില്‍ ജീവനുവേണ്ടിയുള്ള പാച്ചിലാണ്; വഴിമുടക്കരുത്: അപകടവീഡിയോ

ആനന്ദി ഗോപാല്‍, അക്‌സണ്‍ നിക്കോളാസ്, മയി ഖട്ട്, ഹെല്ലാറോ, മാര്‍ക്കറ്റ്, ദി ഫ്യുണെറല്‍, വിത്തൗട്ട് സ്ട്രിങ്‌സ് എന്നിവയാണ് ഇന്ത്യന്‍ സിനിമ ഇന്ന് എന്ന വിഭാഗത്തിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങള്‍.