കരകയറാനാവാതെ കനാലില്‍; നായ്ക്കുട്ടിയെ രക്ഷിച്ച് യുവാക്കൾ: വീഡിയോ

മനുഷ്യത്വം മരിച്ചിട്ടില്ലാത്ത ഒരു ദൃശ്യമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. അപകടങ്ങളില്‍ പെട്ട് ജീവന് വേണ്ടി പിടയുന്ന പലര്‍ക്കു നേരേയും സഹായ ഹസ്തങ്ങള്‍ നീട്ടാതെ നടന്ന് അകലുന്നവരുണ്ട് നമുക്കിടയില്‍. ഇവരില്‍ നിന്നുമെല്ലാം വിത്യസ്തരാകുകയാണ് രണ്ട് മനുഷ്യര്‍. കരകയറാനാവാതെ കനാലില്‍ കുടുങ്ങിയ നായ്ക്കുട്ടിയെ രക്ഷപ്പെടുത്തിയാണ് ഇവര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ കൈയടി നേടുന്നത്.

Read more:മോഹന്‍ലാലും തിലകനും സുരേഷ് ഗോപിയും…കൈയടിക്കാതിരിക്കാനാവില്ല ഈ അനുകരണത്തിന് മുമ്പില്‍: വീഡിയോ

ചൈനയിലെ പീപ്പിള്‍സ് ഡെയ്‌ലിയാണ് സ്‌നേഹാര്‍ദ്രമായ ഈ ദൃശ്യങ്ങള്‍ ട്വിറ്ററിലൂടെ പങ്കുവച്ചത്. നിരവധിയാളുകള്‍ ഈ യുവാക്കളെ അഭിനന്ദിച്ചുകൊണ്ട്  രംഗത്തെത്തുന്നുണ്ട്. ഇവരുടെ വലിയ മനസിനെ പുകഴ്ത്തുകയാണ് കൂടുതല്‍ പേരും. കനാലില്‍ വീണുകിടക്കുന്ന നായ്ക്കുട്ടിയെ കണ്ടപാടെ യുവാക്കളിലൊരാള്‍ കൂടെയുള്ള ആളിന്റെ കൈപിടിച്ച് കനാലിന്റെ വശങ്ങളില്‍ ചവിട്ടി നായ്ക്കുട്ടിയെ വെള്ളത്തില്‍ നിന്നും പൊക്കിയെടുക്കുകയായിരുന്നു. കരയിലെത്തിയ നായ്ക്കുട്ടി ഓടിപ്പോകുന്നതും വീഡിയോയില്‍ കാണാം.