ഒടുവില്‍ കണ്ടെത്തി ആ ഭീമന്‍ തിമിംഗലത്തിന്‍റെ ജീവന്‍ നഷ്ടപ്പെട്ടത് എങ്ങനെ എന്ന്: വീഡിയോ

October 15, 2019

കുറച്ചു ദിവസങ്ങളായി സാമൂഹ്യ മാധ്യമങ്ങളിലാകെ നിറഞ്ഞത് ഒരു ഭീമന്‍ തിമിംഗലത്തിന്റെ വാര്‍ത്തയാണ്. ലോകം ഹെസ്സി എന്ന് സ്‌നേഹത്തോടെ വിളിച്ച തിമിംഗലത്തിന്റെ ജീവന്‍ നഷ്ടപ്പെട്ടത് എങ്ങനെ എന്ന് ഒടുവില്‍ കണ്ടെത്തിയിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് തിമിംഗലം ചത്തത് എങ്ങനെ എന്ന് കണ്ടെത്താനായത്.

ലണ്ടനിലെ തേംസ് നദിയിലാണ് ഗുരുതരമായി പരിക്കേറ്റ് ചത്ത നിലയില്‍ ദിവസങ്ങള്‍ക്ക് മുമ്പ് തിമിംഗലത്തെ കണ്ടെത്തിയത്. 27 അടി നീളമുള്ള പെണ്‍ തിമിംഗലത്തെ ഹെസ്സി എന്ന് വിളിച്ചു ലോകം. തിമിംഗലം എങ്ങനെയാണ് ചത്തത് എന്നറിയാനുള്ള ശ്രമത്തിലായിരുന്നു വിദഗ്ധര്‍. അതേസമയം പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉള്ളില്‍ചെന്നാണ് തിമിംഗലം ചത്തത് എന്ന തരത്തിലുള്ള വാര്‍ത്തകളും വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ഈ വാദം പൊളിയുകയാണ്. കപ്പലിടിച്ചാണ് തിമിംഗലം ചത്തത് എന്നാണ് നിലവിലെ കണ്ടെത്തല്‍. ഇത് ശരിവയ്ക്കുന്നതാണ് പോസ്റ്റമോര്‍ട്ടം റിപ്പോര്‍ട്ടും.

Read more:പുഞ്ചിരിച്ചും പൊട്ടിച്ചിരിച്ചും മമ്മൂട്ടി; സോഷ്യല്‍മീഡിയയില്‍ കൈയടി നേടി ഒരു ചിരിവീഡിയോ

ലണ്ടന്‍ സുവോളജിക്കല്‍ സൊസൈറ്റിയാണ് തിമിംഗലത്തിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് തയാറാക്കിയത്. ജലനിരപ്പുയര്‍ന്നപ്പോള്‍ തിമിംഗലം അബദ്ധത്തില്‍ നദിയില്‍ എത്തപ്പെട്ടതാകാമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.