സിരകളില്‍ സംഗീതത്തിന്റെ ലഹരി പടര്‍ത്താന്‍ പ്രേക്ഷകര്‍ക്കായി ഫ്ളവേഴ്‌സ് ന്യു ഇയര്‍ ബ്ലാസ്റ്റ്; ഡിസംബര്‍ 28 ന്

മഞ്ഞിന്റെ പുതപ്പണിഞ്ഞ് വിരുന്നെത്തിയ ഡിസംബര്‍ മടങ്ങാനുള്ള ഒരുക്കത്തിലാണ്. ജനഹൃദയങ്ങളാകട്ടെ പുതുവര്‍ഷത്തെ വരവേല്‍ക്കാനുള്ള കാത്തിരിപ്പിലും. വീടും നാടും നഗരവുമെല്ലാം ക്രിസ്മസ് പുതുവത്സര കാഴ്ചകള്‍ക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. പുത്തന്‍ പ്രതീക്ഷകളോടെ പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ തയ്യാറെടുക്കുന്നവര്‍ക്കായി ഒരു ഗംഭീര സംഗീത വിരുന്ന് ഒരുക്കുന്നുണ്ട് ഫ്‌ളവേഴ്‌സ്.

യുവതാളപ്പൊലിമയില്‍ പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ പ്രേക്ഷകര്‍ക്ക് അവസരമൊരുങ്ങുകയാണ് ‘ഫ്‌ളവേഴ്‌സ് ന്യു ഇയര്‍ ബ്ലാസ്റ്റ്’ എന്ന മ്യൂസിക് ഷോയിലൂടെ. കൈവിരലുകളില്‍ അത്ഭുതങ്ങള്‍ തീര്‍ക്കുന്ന സംഗീത മാന്ത്രികന്‍ സ്റ്റീഫന്‍ ദേവസ്യയും സംഘവുമാണ് ഫ്‌ളവേഴ്‌സ് ന്യൂ ഇയര്‍ ബ്ലാസ്റ്റിലെ പ്രധാന ആകര്‍ഷണം.

ഇതിനുപുറമെ, ആലാപന മാധുരികൊണ്ട് പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കിയ ശക്തിശ്രീ ഗോപാലന്‍, കാവ്യ അജിത്ത്, ഗൗരി ലക്ഷ്മി, ശ്രീനാഥ് ശിവശങ്കരന്‍ തുടങ്ങിയവരും ഫ്‌ളവേഴ്‌സ് ന്യു ഇയര്‍ ബ്ലാസ്റ്റിന്റെ മാറ്റു കൂട്ടുന്നു. കാണികളുടെ സിരകളില്‍ താളാത്മകമായ സംഗീതത്തിന്റെ ലഹരി നിറയ്ക്കാന്‍ ‘ഡിജെ’ രംഗത്ത് ശ്രദ്ധേയമായ യുബിസ് എം യൂസഫും ഭാര്യ ദിയ യുബിസും ചേര്‍ന്നൊരുക്കുന്ന ‘ഡിജെ’ പെര്‍ഫോമന്‍സുമുണ്ട് ഫ്‌ളവേഴ്‌സ് ന്യു ഇയര്‍ ബ്ലാസ്റ്റില്‍.

കാതിന് ഇമ്പമേകുന്ന ഗാനങ്ങളുടെയും താളമേളത്തിന്റെയും പശ്ചാത്തലത്തില്‍ നൃത്തം ചെയ്യാനും കാണികള്‍ക്ക് അവസരമുണ്ട്. ഒപ്പം രുചിവൈവിധ്യങ്ങള്‍ ചേര്‍ന്ന മനോഹര ഭക്ഷണവും. ഈ ഗംഭീര സംഗീത വിരുന്ന് ഡിസംബര്‍ 28 ന് വൈകിട്ട് 6.30നാണ് അരങ്ങേറുക. എറണാകുളം ജില്ലയിലെ തേവരയിലുള്ള സേക്രട്ട് ഹാര്‍ട്ട് കോളേജ് മൈതാനമാണ് വേദി. ടിക്കറ്റ് മുഖേനയാണ് പ്രവേശനം.

ടിക്കറ്റുകള്‍ ലഭ്യമാക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഫ്ളവേഴ്‌സ് ന്യു ഇയര്‍ ബ്ലാസ്റ്റ്

യുവതാളപ്പൊലിമയില്‍ പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ഗംഭീര സംഗീത വിരുന്ന്; ഫ്ളവേഴ്‌സ് ന്യു ഇയര്‍ ബ്ലാസ്റ്റ്..#FlowersNewYearBlast #FlowersTV'Flowers New Year Blast'Grab your tickets now👉 www.flowerstv.in/tickets

Posted by Flowers TV on Wednesday, 18 December 2019

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.