മക്കൾക്കൊപ്പം നടി മന്യയുടെ പൊങ്കൽ ആഘോഷം

പൊങ്കൽ ആഘോഷത്തിലാണ് എല്ലാവരും. സിനിമ താരങ്ങളുടെ പൊങ്കൽ ആഘോഷങ്ങൾ കുറച്ചുകൂടി നിറപ്പകിട്ടാർന്നതാണ്. നടി മന്യ മക്കൾക്കൊപ്പം വിദേശത്താണെങ്കിലും പൊങ്കൽ ഗംഭീരമാക്കി. പരമ്പരാഗത വേഷ വിധാനങ്ങളോടെയാണ് മന്യ പൊങ്കൽ ആഘോഷിച്ചത്.

ജോക്കർ എന്ന സിനിമയിലൂടെയാണ് മന്യയെ മലയാളികൾക്ക് പരിചയം. പിന്നീട് നിരവധി മലയാള ചിത്രങ്ങളിൽ മന്യ സാന്നിധ്യമറിയിച്ചു. ഇപ്പോൾ വിവാഹിതയായി ന്യു യോർക്കിലാണ് നടി താമസം.

സാധരണ വിവാഹിതരായ നടിമാരെ പോലെ വീട്ടിലിരിക്കുകയല്ല മന്യ. ഫിനാൻസ് പ്രൊഫഷണലായി ഒരു കമ്പനിയിൽ ജോലി ചെയ്യുകയാണ്. കുടുംബത്തോടൊപ്പമുള്ള ഒട്ടേറെ ചിത്രങ്ങൾ മന്യ സമൂഹ മാധ്യമങ്ങളിൽ പങ്കു വയ്ക്കാറുണ്ട്.