പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കാൻ ഹരിശങ്കറും ശ്വേതയും ഒന്നിക്കുന്നു; അൽ മല്ലുവിലെ മനോഹര ഗാനമിതാ

റൊമാന്റിക് പാട്ടുകൾ പാടി പ്രേക്ഷക ഹൃദയം കീഴടക്കിയ ഹരിശങ്കറും ശ്വേത മോഹനും പാടിയ അൽമല്ലുവിലെ രണ്ടാമത്തെ ഗാനം റിലീസ് ചെയ്തു. രഞ്ജിൻ രാജിന്റെ സംഗീതത്തിൽ പുറത്തിറങ്ങിയ ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് ബി കെ ഹരിനാരായണനാണ്.

പ്രവാസ ജീവിതത്തിന്റെ കഥയുമായി ജനുവരി 17ന് തിയേറ്ററിൽ എത്താൻ ഒരുങ്ങുന്ന അൽമല്ലുവിലെ രണ്ടാമത്തെ ഗാനവും പുറത്തു വന്നതോടെ ചിത്രം ഒരു കളർഫുൾ എന്റർടൈനറാകുമെന്ന് ഉറപ്പിക്കാം.

നമിത പ്രമോദ്‌ പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രത്തിൽ സിദ്ധിഖ്, ലാൽ, മിയ, പ്രേം പ്രകാശ്, ഫാരിസ്, മിഥുന്‍ രമേശ്,ധര്‍മ്മജന്‍ ബോള്‍ഗാട്ടി, സോഹൻ സീനുലാൽ, ഷീലു ഏബ്രഹാം, രശ്മി ബോബൻ, സിനില്‍ സൈനുദ്ദീന്‍, വരദ ജിഷിന്‍, ജെന്നിഫര്‍,അനൂപ് എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ഛായാഗ്രഹണം വിവേക് മേനോൻ.എഡിറ്റർ ദീപു ജോസഫ്.മെഹ്ഫില്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സജില്‍സ് മജീദാണ് ചിത്രം നിര്‍മ്മിക്കുന്നത്.