ആ ആരാധകന്‍ മമ്മൂട്ടിയെ കണ്ടു കണ്‍നിറയെ; ഹൃദ്യം ഈ ചേര്‍ത്തു നിര്‍ത്തല്‍

വെള്ളിത്തിരയില്‍ അഭിനയവിസ്മയങ്ങളൊരുക്കുന്ന ചലച്ചിത്രതാരങ്ങള്‍ക്ക് ആരാധകരും ഏറെയാണ്. ആരാധകരോടുള്ള സമീപനംകൊണ്ട് പലപ്പോഴും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുണ്ട് മലയാളികളുടെ പ്രിയതാരം മമ്മൂട്ടി. ഇപ്പോഴിതാ ആലിഫ് എന്ന ആരാധകന്‍ മമ്മൂട്ടിയെ നേരിട്ട് കണ്ടതിന്റെ സന്തോഷം ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുകയാണ്. ഈ കുറിപ്പ് ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു.

‘കുറെ നാളത്തെ ആഗ്രഹം ആരുന്നു മമ്മുക്കയെ ഒന്ന് കാണാന്‍ അത് ഇന്ന് സാധിച്ചു. മമ്മുക്കയുംമായി സംസാരിച്ചു ഫോട്ടോ എടുത്തു പുതിയ മൂവിയിലെ ലൊക്കേഷനില്‍ പോയി ഷൂട്ട് ഒക്കെ കണ്ടു’ എന്നു കുറിച്ചുകൊണ്ട് മമ്മൂട്ടിക്കൊപ്പമുള്ള ചിത്രവും ആലിഫ് ഫേസ്ബുക്കില്‍ പങ്കുവെച്ചു. ജീവിതത്തിലെ വെല്ലുവിളികളോട് പോരാടുന്ന ആലിഫിനെ കേട്ടറിഞ്ഞ മമ്മൂട്ടി ലൊക്കേഷനിലേക്ക് വിളിപ്പിച്ചതാണ് ആലിഫിനെ. എന്തായാലും ഈ ചേര്‍ത്തു നിര്‍ത്തല്‍ സൈബര്‍ലോകത്തിന്റെ മനം നിറയ്ക്കുന്നു.

കുറെ നാളത്തെ ആഗ്രഹം ആരുന്നു മമ്മുക്കയെ ഒന്ന് കാണാൻ അത് ഇന്ന് സാധിച്ചു. മമ്മുക്കയുംമായി സംസാരിച്ചു ഫോട്ടോ എടുത്തു പുതിയ…

Posted by Alif Mararithottam on Tuesday, 14 January 2020

അതേസമയം മമ്മൂട്ടി നായകനായെത്തുന്ന ഷൈലോക്ക് എ്ന്ന ചിത്രം ജനുവരി 23 മുതല്‍ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തു. അജയ് വാസുദേവാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. രാജാധിരാജ, മാസ്റ്റര്‍പീസ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം അജയ് വാസുദേവ് മമ്മൂട്ടി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രം എന്ന പ്രത്യേകതയുമുണ്ട് ഷൈലോക്കിന്. മാസ് എന്റര്‍ടെയ്‌നര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്താവുന്ന ചിത്രമാണ് ‘ഷൈലോക്ക്’.

Read more: ഈ ചിത്രം മുഖത്ത് ചിരി നിറയ്ക്കും; ‘വരനെ ആവശ്യമുണ്ട്’ ഫെബ്രുവരിയില്‍

ബോസ് എന്നാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. സിനിമാ നിര്‍മാതാക്കള്‍ക്ക് പലിശയ്ക്ക് പണം കൊടുക്കുന്ന ബോസ് കൊടുത്ത പണം കൃത്യമായി തിരികെ ലഭിച്ചില്ലെങ്കില്‍ പ്രശ്‌നക്കാരനാകുന്നു. അതുകൊണ്ടാണ് അയാളെ എല്ലാവരും ഷൈലോക്ക് എന്നു വിളിക്കുന്നത്. ചിത്രത്തിലെ മമ്മൂട്ടി കഥാപാത്രം നെഗറ്റീവ് ടച്ചുള്ളതാണ്. ഷേക്‌സ്പിയര്‍ കഥകളിലെ നെഗറ്റീവ് ടച്ചുള്ള ഷൈലോക്കിനെ ഓര്‍മ്മപ്പെടുത്തും ഈ കഥാപാത്രം.

ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം. ‘ഷൈലോക്ക്’ എന്ന സിനിമയില്‍ വില്ലന്‍ കഥാപാത്രത്തിന്റെ സ്വഭാവമാണ് നായകന്. പാവപ്പെട്ട ഒരാളാണ് നായക സ്വഭാവമുള്ള കഥാപാത്രം. തമിഴ് നടന്‍ രാജ് കിരണ്‍ ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കലാഭവന്‍ ഷാജോണും ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നു.

https://www.facebook.com/rahim.mfwakadathoor/posts/2650855581699135