‘ഒരു മില്യണ്‍ കാഴ്ചക്കാരെ നേടുന്നതിനേക്കാളേറെ സന്തോഷവും വിലയുമാണ് ഈ വാക്കുകള്‍ നൽകുന്നത്’- പൃഥ്വിരാജിന്റെ സന്ദേശം പങ്കുവെച്ച് ‘ഫോറൻസിക്’ സംവിധായകൻ

മലയാള സിനിമയിൽ ഇത് ത്രില്ലർ സിനിമകളുടെ കാലമാണ്. ‘അഞ്ചാം പാതിരാ’, ‘അന്വേഷണം’ തുടങ്ങിയ ചിത്രങ്ങൾക്ക് പിന്നാലെ ‘ഫോറൻസിക്’ ആണ് റിലീസിന് ഒരുങ്ങുന്നത്. ‘ഫോറൻസിക്’ ട്രെയിലറിനും മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇപ്പോൾ ട്രെയിലറിന് പൃഥ്വിരാജ് നൽകിയ കമന്റ്റ് പങ്കുവെയ്ക്കുകയാണ് സംവിധായകൻ അഖിൽ പോൾ. അഖിൽ പോളും അനസ് ഖാനും ചേർന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ട്രെയ്‌ലര്‍ ഒരു മില്യണ്‍ കാഴ്ചക്കാരെ നേടുന്നതിനേക്കാളേറെ സന്തോഷവും വിലയുമാണ് പൃഥ്വിരാജിന്റെ ഈ വാക്കുകള്‍ക്ക് എന്നാണ് അഖില്‍ പറയുന്നത്. ഫേസ്ബുക്കിലാണ് പൃഥ്വിരാജിന്റെ കമന്റ്റ് അഖിൽ പോൾ പങ്കുവെച്ചത്. ‘വളരെ നന്നായിരിക്കുന്നു, നിന്നെയോർത്ത് അഭിമാനിക്കുന്നു’ എന്നാണ് പൃഥ്വിരാജ് ട്രെയിലറിന് മറുപടി നൽകിയത്. പൃഥ്വിരാജ് നായകനായ ‘സെവൻത് ഡേ’ സംവിധാനം ചെയ്താണ് അഖിൽ പോൾ സിനിമ ലോകത്ത് അരങ്ങേറ്റം കുറിച്ചത്.

Read More:‘ഇവളെക്കണ്ടാ കാറ്റും ഇഷ്ടം കൂടി’; ഹൃദ്യം ഈ ഗാനം

സാമുവൽ ജോൺ കാട്ടൂക്കാരൻ എന്ന ഫോറൻസിക് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് ടൊവിനോ തോമസ് എത്തുന്നത്. ‘ഫോറൻസിക്’ സയൻസിനെ ആസ്പദമാക്കി ഒരു മുഴുനീള ചിത്രം മലയാളത്തിൽ ഒരുങ്ങുന്നത് ആദ്യമാണ്.

‘സയൻസ് ഓഫ് ക്രൈം’ എന്ന ടാഗ് ലൈനിലാണ് ചിത്രമെത്തുന്നത്. ടൊവിനോ തോമസിനൊപ്പം നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു. പതിനേഴോളം ബാലതാരങ്ങളാണ് അഭിനയിക്കുന്നത്. അനസ് ഖാനും അഖിൽ പോളുമാണ് തിരക്കഥ ഒരുക്കുന്നത്. സാമുവൽ ജോൺ കാട്ടൂക്കാരൻ എന്ന ‘ഫോറൻസിക്’ ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് ടൊവിനോ തോമസ് എത്തുന്നത്.

അഖില്‍ ജോർജ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. സംഗീത സംവിധാനം ജെയ്ക്‌സ് ബിജോയ്.
നെവിസ് സോവ്യര്‍, സിജു മാത്യു എന്നിവരുടെ ജുവിസ് പ്രൊഡക്ഷന്‍സും രാജു മല്യത്തിന്റെ രാഗം മൂവീസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.