‘മമ്മൂക്കയോടൊപ്പം’- ചിത്രം പങ്കുവെച്ച് സുരേഷ് ഗോപി

താര സമ്പന്നമായിരുന്നു നടി ഭാമയുടെ വിവാഹ വിരുന്ന്. മമ്മൂട്ടിയും സുരേഷ് ഗോപിയും ദിലീപുമടക്കം മുൻനിര താരങ്ങളെല്ലാം വിവാഹ സൽക്കാരത്തിൽ പങ്കെടുത്തു. ചടങ്ങിൽ പങ്കെടുക്കാനെത്തിയ മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ് സുരേഷ് ഗോപി.

‘മമ്മൂക്കയോടൊപ്പം’ എന്ന കുറിപ്പോടെയാണ് സുരേഷ് ഗോപി ചിത്രം പങ്കുവെച്ചത്. ഇരുവരെയും ഒന്നിച്ച് കണ്ടതിൽ ആവേശത്തിലുമാണ് ആരാധകരും. ഏറെ ഇടവേളയ്ക്ക് ശേഷം സിനിമയിൽ സജീവമാകുകയാണ് സുരേഷ് ഗോപി. തിരിച്ച് വരവിൽ സമൂഹ മാധ്യമങ്ങളിലും സജീവമാണ് താരം.

Read More:‘ആകാശത്താണോ അയ കെട്ടുന്നത്…’ രസികന്‍ ഡയലോഗുകളും ഉള്ളു തൊടുന്ന രംഗങ്ങളുമായി ‘വരനെ ആവശ്യമുണ്ട്’ ട്രെയ്‌ലര്‍

കാവ്യ മാധവന്‍, അനു സിത്താര, സലിം കുമാര്‍, രമേശ് പിഷാരടി, ജയസൂര്യ തുടങ്ങി നിരവധി താരങ്ങള്‍ ചടങ്ങിൽ പങ്കെടുത്തു . കോട്ടയത്ത് ഒരു സ്വകാര്യ ഹോട്ടലില്‍ വച്ചായിരുന്നു വിവാഹചടങ്ങുകള്‍ നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. കൊച്ചിയിൽ സിനിമ സുഹൃത്തുക്കൾക്കായാണ് റിസപ്ഷൻ ഒരുക്കിയത്.