സ്പാനിഷ് ഫ്ളൂവിനെയും രണ്ട് ലോകമഹായുദ്ധങ്ങളേയും അതിജീവിച്ച മുത്തശ്ശി കൊവിഡ് ബാധിച്ച് മരിച്ചു

മഹാദുരന്തങ്ങളെ അതിജീവിച്ച ഹില്‍ഡ ചര്‍ച്ചില്‍ മുത്തശ്ശി ഒടുവില്‍ കൊവിഡ് 19 ന് കീഴടങ്ങി, മരണം വരിച്ചു. രണ്ട് ലോകമഹായുദ്ധങ്ങളും 1918-ലെ സ്പാനിഷ് ഫ്ളൂവും അതിജീവിച്ച ഈ മുത്തശ്ശിയുടെ പ്രായം 108 വയസ്സാണ്.

കൊവിഡ് 19 സ്ഥിരീകരിച്ച് മണിക്കൂറുകള്‍ പിന്നിട്ടപ്പോഴേയ്ക്കും ഹില്‍ഡ മുത്തശ്ശി മരണത്തിന് കീഴടങ്ങി. കഴിഞ്ഞ ചൊവ്വാഴ്ചയാണ് മുത്തശ്ശിക്ക് രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. ലണ്ടനിലെ സല്‍ഫോര്‍ഡ് നഗരത്തിലുള്ള കെയര്‍ ഹോമില്‍വെച്ചായിരുന്നു അന്ത്യം. കൊവിഡ് 19 സ്ഥിരീകരിച്ച് 24 മണിക്കൂറിനുള്ളില്‍ ഹില്‍ഡ മുത്തശ്ശി മരണപ്പെടുകയായിരുന്നു.

Read more: “സുന്ദരമായ ജീവിതം എനിക്ക് കിട്ടിക്കഴിഞ്ഞു” എന്നു പറഞ്ഞ് ശ്വസനോപകരണം ചെറുപ്പാക്കാര്‍ക്കായി മാറ്റിവെച്ച മുത്തശ്ശി മരണത്തിന് കീഴടങ്ങി

കുട്ടിക്കാലത്ത് സ്പാനിഷ് ഫ്ളൂവിനെ അതിജീവിച്ച ഹില്‍ഡ പിന്നീട് ജോലിക്കായാണ് സല്‍ഫോര്‍ഡില്‍ എത്തിയത്. 12 മാസം പ്രായമുണ്ടായിരുന്ന ഹില്‍ഡയുടെ സഹോദരി സ്പാനിഷ് ഫ്ളൂവില്‍ മരണപ്പെട്ടിരുന്നു. 1918-ല്‍ 50 മില്യണ്‍ ആളുകളാണ് ലോകമെമ്പാടും സ്പാനിഷ് ഫ്ളൂ കാരണം മരണപ്പെട്ടത്.