നടൻ വിജയകാന്ത് അന്തരിച്ചു

December 28, 2023

നടനും ഡിഎംഡികെ അധ്യക്ഷനുമായ ക്യാപ്റ്റൻ വിജയകാന്ത് അന്തരിച്ചു. 71 വയസായിരുന്നു. കൊവിഡ് ബാധിതനായിരുന്ന അദ്ദേഹത്തെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് നവംബർ 20ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളുമായി ബന്ധപ്പെട്ട് ചികിത്സ പുരോഗമിക്കുകയായിരുന്നു.

പിന്നീട് ാശുപത്രി വിട്ടുവെങ്കിലും കുറച്ച് ദിവസങ്ങൾക്ക് മുൻപ് ചെക്കപ്പിനായി വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കൊവിഡ് ബാധയേൽക്കുന്നത്. നൂറിലേറെ ചിത്രങ്ങളിൽ വേഷമിട്ട വിജയകാന്തിന് എംജിആർ പുരസ്‌കാരം കലൈമാമണി പുരസ്‌കാരം തുടങ്ങി നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.

ഡിഎംഡികെ സ്ഥാപകൻ കൂടിയായിരുന്ന വിജയകാന്ത് രണ്ട് തവണ എംഎൽഎ ആയിട്ടുണ്ട്.

story highlights- actor vijayakanth passes away