സംസ്ഥാനത്ത് 20 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു- ആരോഗ്യപ്രവർത്തകനും രോഗ ബാധ

സംസ്ഥാനത്ത് 20 പേർക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 200 കടന്നു. കണ്ണൂർ എട്ട്, കാസർഗോഡ് ഏഴ്, തിരുവനന്തപുരം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം എന്നിവിടങ്ങളിൽ ഒരോ കേസുകളുമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഇതിൽ 18 പേരും വിദേശത്ത് നിന്നും എത്തിയതാണ്. രണ്ടുപേർക്ക് സമ്പർക്കത്തിൽ നിന്നുമാണ് അസുഖം ബാധിച്ചത്. എറണാകുളത്ത് ഒരു ആരോഗ്യ പ്രവർത്തകനും രോഗം സ്ഥിരീകരിച്ചു.

പത്തനംതിട്ടയിൽ ചികിത്സയിലായിരുന്ന 4 പേരുടെ ഫലം നെഗറ്റീവ് ആയിട്ടുണ്ട്. നിലവിൽ 181 പേരാണ് ചികിത്സയിൽ ഉള്ളത്. 202 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.