കേരളത്തിൽ ഇന്ന് 39 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു- രോഗ ബാധിതരുടെ എണ്ണം 164

Corona Updates Kerala

കേരളത്തിൽ 39 പേർക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ ആകെ ചികിത്സയിൽ ഉള്ളവരുടെ എണ്ണം 164 ആയി. രോഗം സ്ഥിരീകരിച്ചതിൽ 34 പേർ കാസർകോട് ജില്ലയിലുള്ളവരാണ്. കണ്ണൂർ ജില്ലയിൽ 2 പേർക്കും തൃശ്ശൂരും കോഴിക്കോടും കൊല്ലത്തും ഓരോ ആളുകൾ വീതവും അസുഖബാധിതരാണെന്ന് കണ്ടെത്തി.

കാസർകോടാണ് ഏറ്റവുമധികം ആളുകൾ രോഗ ബാധിതർ. കൊല്ലം ജില്ലയിലും സ്ഥിരീകരിച്ചതോടെ കേരളത്തിൽ എല്ലാ ജില്ലയിലും കൊവിഡ് ബാധ സ്ഥിരീകരിച്ചിരിക്കുകയാണ്.

രോഗബാധയുള്ളവരുടെ എണ്ണം ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെട്ട ദിവസം കൂടിയാണ് ഇന്ന്. ഒരു ലക്ഷത്തി പതിനായിരത്തി ഇരുനൂറ്റി തൊണ്ണൂറ്റി ഒന്ന് പേർ നിരീക്ഷണത്തിൽ ഉണ്ട്. ഒരുലക്ഷത്തി ഒൻപതിനായിരത്തി അറുനൂറ്റി എൺപത്തിമൂന്ന് പേർ വീടുകളിലും 616 പേർ ആശുപത്രികളിലുമാണ്.