രാജ്യത്ത് കൊവിഡ്-19 ബാധിതരുടെ എണ്ണം 400 കടന്നു

രാജ്യം കനത്ത ജാഗ്രതയിലേക്ക് നീങ്ങുകയാണ്. നിയന്ത്രണങ്ങൾ കർശനമാക്കാനുള്ള നടപടികൾ സജീവമാണ്. അതിനൊപ്പം കൊവിഡ്-19 ബാധിതരുടെ എണ്ണവും വർധിക്കുകയാണ്. രാജ്യത്ത് കൊവിഡ്-19 ബാധിച്ചവരുടെ എണ്ണം 400 കടന്നു.

ഞായറാഴ്ച മൂന്ന് മരണങ്ങൾകൂടി നടന്നതോടെ മരണ സംഖ്യ ഏഴായി ഉയർന്നു. മഹാരാഷ്ട്രയിലാണ് ഏറ്റവും അധികം ആളുകൾ രോഗബാധിതരായത്. 89 പേരാണ് ഉള്ളത്. തൊട്ട് പിന്നാലെ കേരളമുണ്ട്. ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ട 15 കേസുകൾ ഉൾപ്പെടെ 67 പേരാണുള്ളത്.

17 സംസ്ഥാനങ്ങളിലും 5 കേന്ദ്ര ഭരണ പ്രദേശങ്ങളിലും കൊവിഡ്-19 സ്ഥിരീകരിച്ചിട്ടുണ്ട്. ഡൽഹിയിൽ 26 കേസുകളും ഉത്തർപ്രദേശിൽ 29 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

കൊവിഡ്-19 ബാധ മൂന്നാമത്തെ ആഴ്ചയിലേക്ക് കടക്കുമ്പോൾ വളരെ ശക്തമായി തന്നെ പടർന്നു പിടിക്കുകയാണ്. മണിക്കൂറിൽ രോഗികളുടെ എണ്ണം വർധിക്കുന്ന സ്ഥിതിയിലേക്കാണ് പോകുന്നത്.