രാജ്യത്ത് കൊവിഡ് ബാധയിൽ നിന്നും വിമുക്തരായത് 86 പേർ- ആശ്വാസം പകർന്ന് ആരോഗ്യമന്ത്രാലയം

ആശങ്കയുയർത്തി കൊവിഡ് ബാധിതരുടെ എണ്ണം വർധിക്കുകയാണ് ഇന്ത്യയിൽ. 24 മരണങ്ങളും സംഭവിച്ചു. ഇപ്പോൾ ആശ്വാസകരമായ ഒരു വാർത്ത പുറത്തുവന്നിരിക്കുകയാണ്. അസുഖ ബാധിതരിൽ 86 പേര് രോഗവിമുക്തരായി.

ആരോഗ്യമന്ത്രാലയമാണ് വിവരം പുറത്ത് വിട്ടത്. നിലവിൽ ഇതുവരെ 979 പേർ രോഗബാധിതരായതായി മന്ത്രാലയം ചൂണ്ടിക്കാണിക്കുന്നു. 867 പേരാണ് ചികിത്സയിൽ ഉള്ളത്. രോഗ ബാധിതരിൽ പത്തുശതമാനം ആളുകൾക്ക് ഭേദമായി എന്ന വാർത്ത വളരെ ആശ്വാസം പകരുന്നതാണ്.

കേരളത്തിലും മഹാരാഷ്ട്രയിലുമാണ് ഏറ്റവുമധികം ആളുകൾ അസുഖ ബാധിതരായിരിക്കുന്നത്. മഹാരാഷ്ട്രയിൽ 186 രോഗികളും കേരളത്തിൽ 182 പേരും. കേരളത്തിൽ പതിനഞ്ചു പേർക്ക് രോഗം ഭേദമായി, ഒരാൾ മരണപ്പെടുകയും ചെയ്തു.