ഐശ്വര്യയെപ്പോലെ സുന്ദരിയായി മാനസി; സമൂഹമാധ്യമങ്ങളിൽ നിറസാന്നിധ്യമായി ടിക് ടോക് താരം

മാറാഠി നടിയും ടിക് ടോക് താരവുമായ മാനസി നായിക്കിന് ആരാധകർ ഏറെയാണ്. ഐശ്വര്യ റായിയുമായുള്ള രൂപ സാദൃശ്യമാണ് താരത്തിന് ഇത്രയധികം ആരാധകരെ നേടിക്കൊടുത്തത്. ടിക് ടോക്കിൽ 40 ലക്ഷം ഫോളോവേഴ്‌സ് ഉണ്ട് മാനസിക്ക്. മാനസിയുടെ മിക്ക ചിത്രങ്ങൾക്കും ഐശ്വര്യയുടെ കാർബൺ കോപ്പി എന്നാണ് ആരാധകർ കമന്റ് ചെയ്യുന്നത്.

ടിക് ടോക്കിന് പുറമെ ഏതാനും മറാഠി ചിത്രങ്ങളിലും സീരിയലുകളിലും മാനസി അഭിനയിച്ചിട്ടുണ്ട്.

അതേസമയം ഇപ്പോൾ കുടുംബ ജീവിതത്തിന്റെ തിരക്കിലാണ് ഐശ്വര്യ റായ്. മകൾ ആരാധ്യക്കായി കൂടുതൽ സമയം ചിലവഴിക്കുന്നതിനാൽ സിനിമയിലും വിരളമായി മാത്രമേ ഐശ്വര്യ ഭാഗമാകാറുള്ളു. ഐശ്വര്യ റായിയുടേതായി വെള്ളിത്തിരയിൽ ഒരുങ്ങിക്കൊണ്ടിരിക്കുന്ന ചിത്രം ‘പൊന്നിയിൻ സെൽവൻ’ ആണ്. മണിരത്നം ചിത്രത്തിൽ നിരവധി വമ്പൻ താരങ്ങളും അണിനിരക്കുന്നുണ്ട്.

കല്‍ക്കി കൃഷ്ണമൂര്‍ത്തി ഒരുക്കിയ അഞ്ചു ഭാഗങ്ങളുള്ള ചരിത്ര നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. നോവൽ അടിസ്ഥാനമാക്കിയുള്ള പ്രമേയത്തിൽ അരുൾമൊഴിവർമ്മൻ അഥവാ രാജ രാജ ചോളൻ ഒന്നാമന്റെ കഥയാണ് പറയുന്നത്.