ബെംഗളൂരുവിൽ നിന്നും പുറത്തേക്ക് പോകേണ്ടവർക്ക് ഇന്ന് അർധരാത്രി വരെ സമയം- നാളെ മുതൽ അതിർത്തി തുറക്കില്ല

കൊവിഡ്-19 ഭീതിയിൽ സംസ്ഥാനങ്ങൾ കർശന നടപടികളിലേക്ക് നീങ്ങുകയാണ്. ലോക്ക് ഡൗൺ കൂടുതൽ കർശനമാക്കുകയാണ് കേരളവും. വൈറസ് വ്യാപനം തടയാനായി കർണാടകയും കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയാണ്. ബെംഗളൂരുവിൽ നിന്ന് പുറത്തേക്ക് പോകേണ്ടവർക്ക് ഇന്ന് അർധരാത്രി വരെ സമയം നൽകിയിരിക്കുകയാണ് കർണാടക സർക്കാർ.

ബംഗളൂരുവിലേക്ക് എത്തേണ്ടവർക്കും ഇന്ന് അർധരാത്രിയോടെ എത്താം. അതിനു ശേഷം മറ്റു സംസ്ഥാനങ്ങളുമായുള്ള എല്ലാ അതിർത്തികളും അടയ്ക്കുമെന്ന് ബി എസ് യെദ്യൂരപ്പ അറിയിച്ചു. നാളെ മുതൽ ഒരു അതിർത്തി കവാടവും തുറക്കുകയില്ല. ഒരു സംസ്ഥാനത്ത് നിന്നും ബംഗളൂരുവിലേക്ക് പ്രവേശനവും ഉണ്ടായിരിക്കില്ല.

നാളെ നടക്കാനിരിക്കുന്ന ഉഗാദി ഉത്സവത്തിന് ആളുകൾ കൂട്ടമായി ഏതാണ് സാധ്യതയുണ്ട്. അതിനു മുൻപായി നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയാണ് സംസ്ഥാനം. കാസർകോട് സ്വദേശി ഉൾപ്പെടെ 5 പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്ത പശ്ചാത്തലത്തിൽ ആണ് കടുത്ത നിയന്ത്രണങ്ങളിലേക്ക് കർണാടക പോകുന്നത്.