ക്വാറന്‍റൈന്‍ ദിനങ്ങളിൽ ഒന്ന് കറങ്ങണം എന്ന് തോന്നുന്നവർക്ക് കാനഡയിലൊക്കെ പോയി വരാം – ചിരി നിറച്ച് ഒരു വീഡിയോ

കഴിവതും ആളുകൾ വീടിനുള്ളിൽ തന്നെ കഴിയാൻ ശ്രമിക്കുകയാണ് ഈ ക്വാറന്‍റൈന്‍ ദിനങ്ങളിൽ. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ കനത്ത നിയന്ത്രണങ്ങൾ നിലവിൽ വന്നിരിക്കുകയാണ്. എന്നാൽ ചിലർക്ക് പുറത്തിറങ്ങിയേ തീരു എന്ന വാശിയാണ്.

എന്താണ് സംഭവിക്കുന്നത് എന്നറിയാനും വെറുതെ കാഴ്ച കാണാനുമായി ഒട്ടേറെ ആളുകളാണ് പുറത്തിറങ്ങുന്നത്. പോലീസ് കടുത്ത നടപടികൾ ഇതിനെതിരെ സ്വീകരിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ പുറത്തിറങ്ങണമെന്നു നിർബന്ധമുള്ളവർക്ക് പറ്റിയ മാർഗവുമായി എത്തിയിരിക്കുകയാണ് ഒരു വീഡിയോ.

ഗൂഗിൾ മാപ്പിലൂടെ കാനഡയിലും ന്യൂസിലൻഡിലുമൊക്കെ പോകാം. ചിരി പടർത്തുന്ന ഈ വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഹിറ്റായിരിക്കുന്നത്.