ഇന്ത്യയിലേക്ക് മാസ്കുകളും ടെസ്റ്റ് കിറ്റുകളും വെന്റിലേറ്ററുകളും എത്തിച്ച് ചൈന

March 30, 2020

ലോകം മുഴുവൻ കൊറോണ വൈറസ് ഭീതിയിലാണ്. ചൈനയിൽ ആരംഭിച്ച വൈറസ് ലോകം മുഴുവൻ വ്യാപിച്ചുകഴിഞ്ഞു. വൈറസിനെ പ്രതിരോധിക്കുന്നതിനായി നിരവധി ശ്രമങ്ങളാണ് അധികൃതർ മുന്നോട്ട് വയ്ക്കുന്നത്. വൈറസിന്റെ സമൂഹവ്യപനം തടയുന്നതിനായി ഇന്ത്യയിൽ 21 ദിവസത്തേക്ക് ലോക്ക് ഡൗൺ പ്രഖ്യാപിച്ചുകഴിഞ്ഞു.

ഇപ്പോഴിതാ രോഗം ബാധിച്ച രാജ്യങ്ങളിലേക്ക് മാസ്കുകളും ടെസ്റ്റ് കിറ്റുകളും വെന്റിലേറ്ററുകളും എത്തിക്കുകയാണ് ചൈന. ചൈനീസ് കോടീശ്വരൻ ജാക്ക് മാ ആണ് ലോകമെമ്പാടുമുള്ള രാജ്യങ്ങളിലേക്ക് ടൺ കണക്കിന് മെഡിക്കൽ ഉപകരണങ്ങൾ എത്തിച്ചുനൽകുന്നത്. ഇന്ത്യയിലേക്കും മെഡിക്കൽ ഉപകരണങ്ങൾ എത്തിച്ചുകഴിഞ്ഞു.

ജപ്പാൻ, ദക്ഷിണ കൊറിയ, യൂറോപ്പ്, ഇറാൻ തുടങ്ങിയ രാജ്യങ്ങളിൽ ദശലക്ഷക്കണക്കിന് മാസ്കുകളും ടെസ്റ്റ് കിറ്റുകളും ജാക്ക് മാ നൽകി കഴിഞ്ഞു. അതിന് പുറമെ കൊവിഡ്-19 നുള്ള വാക്സിനുകൾ വികസിപ്പിക്കാൻ ശാസ്ത്രജ്ഞരെ സഹായി‌ക്കാൻ ജനുവരിയിൽ അദ്ദേഹം 100 കോടി രൂപയും വാഗ്ദാനം ചെയ്തിട്ടുണ്ട്.