‘കൊവിഡ്-19 ചികിത്സയ്ക്ക് മാത്രമായി എല്ലാ ജില്ലകളിലും ആശുപത്രികൾ; ജീവനക്കാർക്ക് താമസ സൗകര്യവും ഒരുക്കും’- മുഖ്യമന്ത്രി

കൊവിഡ്-19 ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ കൂടുതൽ ആശുപത്രി സൗകര്യങ്ങൾ ഒരുക്കാൻ തയ്യാറെടുക്കുകയാണ് കേരള സർക്കാർ. ഈ സാഹചര്യത്തിൽ സംസ്ഥാനത്തുടനീളം കൊവിഡ്-19 ആശുപത്രികൾ തുറക്കും.

കൊറോണ ചികിത്സയ്ക്കായി പ്രത്യേകമായാണ് ആശുപത്രി ഒരുങ്ങുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്ത സമ്മേളനത്തിൽ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

ആരോഗ്യവകുപ്പ് ജീവനക്കാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഈ ആശുപത്രികള്‍ക്ക് സമീപം താമസസൗകര്യം ഒരുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

അതേസമയം കേരളം ലോക്ക് ഡൗണിലേക്ക് നീങ്ങിയിരിക്കുകയാണ്. കൊവിഡ് 19 വ്യാപനം വര്‍ധിക്കുന്നതിനാല്‍ മാര്‍ച്ച് 31 വരെയാണ് സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്.