കൊവിഡ് 19: ലോകത്തില്‍ മരണസംഖ്യ 11000 കടന്നു

March 21, 2020

കൊവിഡ് 19 വ്യാപനം ലോകത്ത് പൂര്‍ണമായും നിയന്ത്രണവിധേയമായിട്ടില്ല. കൊറോണ വൈറസ് ബാധ മൂലം ഉണ്ടായ മരണ സംഖ്യ വര്‍ധിച്ചുവരുന്നു. കനത്ത ജാഗ്രത തുടരുകയാണ് ലോകം. മരണസംഖ്യ 11000 കടന്നതോടെ നിയന്ത്രണങ്ങളും കൂടുതല്‍ ശക്തമാക്കി വിവിധ രാജ്യങ്ങള്‍.

ഇറ്റലിയില്‍ ഒറ്റദിവസം ആറായിരത്തോളം പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്. 4000 കടന്നു ഇറ്റലിയിലെ മരണസംഖ്യ. 24 മണിക്കൂറിനിടെ 627 പേരാണ് കൊവിഡ് 19 നെത്തുടര്‍ന്ന് ഇറ്റലിയില്‍ മരണപ്പെട്ടത്. ഇറ്റലിയിലെ ആകെ രോഗബാധിതരുടെ എണ്ണം 47021 ആണ്.

കൊവിഡ് 19 രോഗത്തെത്തുടര്‍ന്ന് ഇറാനില്‍ 1433 പേരും സ്‌പെയിനില്‍ 1093 പേരും മരണപ്പെട്ടു. 11383 പേരാണ് കൊറോണ വൈറസ് ബാധമൂലം ലോകത്ത് മരണപ്പെട്ടിരിക്കുന്നത്. ഇന്ത്യയില്‍ അഞ്ച് മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 251 പേര്‍ക്ക് രാജ്യത്ത് കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്.