കൊറോണ വൈറസ് ബാധയില്ലാത്ത രാജ്യങ്ങൾ; ഭൂഖണ്ഡങ്ങളിൽ രോഗബാധയില്ലാത്തത് അന്റാർട്ടിക്കയിൽ മാത്രം

ലോകം മുഴുവൻ കൊറോണ ഭീതിയിലാണ്. മൊത്തം കണക്കെടുത്താൽ 7 ലക്ഷം പേരാണ് അസുഖബാധിതരായിരിക്കുന്നത്. കടുത്ത നിയന്ത്രണങ്ങളാണ് രാജ്യങ്ങൾ പാലിക്കുന്നതും. ഇന്ത്യയും വലിയ ജാഗ്രതയിലാണ് ഇപ്പോൾ. മിക്ക രാജ്യങ്ങളിലും ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയുമാണ്. എന്നാൽ കൊറോണ ബാധയില്ലാതെ നിലവിൽ രക്ഷപ്പെട്ട രാജ്യങ്ങളുണ്ട്.

പലാവു ദ്വീപ്,മാര്‍ഷല്‍ ദ്വീപുകള്‍, മൈക്രോനേഷ്യ, സമോവ, തുര്‍ക്ക്‌മെനിസ്ഥാന്‍, ഉത്തര കൊറിയ, അന്റാര്‍ട്ടിക്ക എന്നിവിടങ്ങൾ രോഗ വിമുക്തമാണ്. പക്ഷെ പലാവുവിൽ റിസൾട്ട് കാത്ത് ഐസൊലേഷനിൽ കഴിയുന്നവർ നിരവധിയാണ്.

നിലവിൽ അന്റാർട്ടിക്കയിൽ മാത്രമാണ് ഭൂഖണ്ഡങ്ങളിൽ കൊറോണ ബാധയില്ലാത്ത ഒന്ന്. എങ്കിൽ പോലും രോഗബാധയില്ലാത്ത അകലം പാലിച്ച് വളരെ കരുതലോടെയാണ് നീങ്ങുന്നത്.