ഇന്ത്യയിൽ കൊവിഡ്-19 മരണം ആറായി;324 പേർ രോഗ ബാധിതർ

കൊവിഡ്-19 ബാധിച്ച് ഇന്ത്യയിൽ രണ്ടുപേർ കൂടി മരിച്ചു. ബീഹാർ സ്വദേശിയും മുംബൈ സ്വദേശിയുമാണ് മരിച്ചത്. ബീഹാർ സ്വദേശിക്ക് 38 വയസും മുംബൈ സ്വദേശിക്ക് 68 വയസുമാണ് പ്രായം. ഇതോടെ ഇന്ത്യയിൽ കൊവിഡ്-19 ബാധിച്ച് മരിച്ചവരുടെ എണ്ണം ആറായി.

ഇരുവരും സ്വകാര്യ ആശുപത്രികളിൽ ചികിത്സയിലായിരുന്നു. അസുഖ ബാധിതനായി ഖത്തറിൽ നിന്നെത്തി ചികിത്സയിലിരുന്ന ബീഹാർ സ്വദേശിയാണ് മരിച്ചത്.

ഇന്ത്യയിൽ കോവി‍ഡ് ബാധിതരുടെ എണ്ണം 324 ആയി. ദേശീയ ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഇതിൽ 41 പേർ വിദേശികളാണ്. കേരളത്തിൽ കൊവിഡ്-19 ബാധിതരുടെ എണ്ണം 52 ആയി.