കേരളത്തിൽ ഒൻപതുപേർക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു- 112 പേരിൽ 12 പേർ രോഗവിമുക്തരായി

കേരളത്തിൽ 9 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. ആകെ ചികിത്സയിൽ ഉള്ളവരുടെ എണ്ണം 112 ആയി. എന്നാൽ ഇതിൽ 6 പേരുടെ അസുഖം ഭേദമായതായി മുഖ്യമന്ത്രി അറിയിച്ചു. 2 പാലക്കാട് സ്വദേശികളും, 3 പേർ എറണാകുളം സ്വദേശികളും, 2 പേർ പത്തനംതിട്ട സ്വദേശിയും , ഒരാൾ ഇടുക്കി സ്വദേശിയും ഒരാൾ കോഴിക്കോടു സ്വദേശിയും ആണ്.

ഇതിൽ നാലുപേർ ദുബായിൽ നിന്നുള്ളവരാണ്. ഒരാൾ യു കെയും മറ്റൊരാൾ ഫ്രാൻസിൽ നിന്നും ആണ്. ബാക്കി മൂന്നുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. തിരുവനന്തപുരത്തും തൃശൂരും ചികിത്സയിലായിരുന്ന രണ്ട് പേരെ രോഗം ഭേദമായതിനെ തുടര്‍ന്ന് ഇന്ന് ഡിസ്ചാര്‍ജ് ചെയ്തുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനം കൂടുതൽ ശക്തമായ നിയന്ത്രണങ്ങളിലേക്ക് പോകേണ്ട സാഹചര്യമാണ്. അതിനൊപ്പം രാജ്യമൊട്ടാകെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിലൂടെ സ്ഥിതി കൂടുതൽ ഗൗരവമാണെന്നും മുഖ്യമന്ത്രി അറിയിച്ചു. കേരളത്തിൽ 12 പേര്‍ക്ക് രോഗം ഭേദമായി ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയെന്നും മുഖ്യമന്ത്രി പറഞ്ഞു.