ഗേറ്റിനിപ്പുറം നിന്ന് കുട്ടികളെ കണ്ട് ഡ്യൂട്ടിക്ക് മടങ്ങി- നൊമ്പരക്കാഴ്ചയായി ഡോക്ടറുടെ ചിത്രം

കൊവിഡ്-19 ഒരു മഹാമാരിയായി കഴിഞ്ഞിരിക്കുന്നു. 184 രാജ്യങ്ങളിലാണ് ഈ വൈറസ് പടർന്നുപിടിച്ചിരിക്കുന്നത്. ചൈന മെല്ലെ പഴയ സ്ഥിതിയിലേക്ക് തിരികെയെത്തുമ്പോൾ ഇറ്റലി വലിയ പ്രതിസന്ധിയിലാണ്. ഇന്ത്യ പ്രതിരോധങ്ങൾ ശക്തമാക്കികൊണ്ടിരിക്കുകയുമാണ്. ആരോഗ്യപ്രവർത്തകർ ശക്തമായ പ്രതിരോധ നടപടികളുമായി ജനങ്ങൾക്കായി പ്രവർത്തിക്കുമ്പോൾ അവരുടെ ജീവൻ പൊലിയുന്ന ഒട്ടേറെ സംഭവങ്ങളും ലോകത്തിന്റെ കണ്ണുനിറച്ചു. ഇപ്പോൾ ഇന്തോനേഷ്യയിലെ ഹീറോയായ ഡോക്ടര്‍ ഹാദിയോ അലി ആണ് ഒരു നൊമ്പരമായി മാറുന്നത്.

നിരവധി ആളുകളെ ചികിൽസിച്ച് ഭേദമാക്കിയ ഡോക്ടര്‍ ഹാദിയോ അലിക്കും ഒടുവിൽ കൊറോണ ബാധിക്കുകയായിരുന്നു. രോഗികളെ ചികിൽസിച്ചിരുന്നു. ഇപ്പോൾ അദ്ദേഹത്തിന്റെ അവസാന ചിത്രമാണ് കണ്ണുനിറയ്ക്കുന്നത്.

ഗേറ്റിനടുത്ത് നില്‍ക്കുകയും തന്റെ കുട്ടികളെയും ഗര്‍ഭിണിയായ ഭാര്യയെയും കാണുകയും ചെയ്യുന്നതാണ് ചിത്രം. ഏതെങ്കിലും തരത്തിലുള്ള രോഗവ്യാപനം ഒഴിവാക്കാന്‍ കുടുംബവുമായി ഒരു തരത്തിലുള്ള അടുപ്പവും ഡോക്ടര്‍ ആഗ്രഹിച്ചിരുന്നില്ല. അവസാനമായി കുഞ്ഞുങ്ങളെ ഗേറ്റിനപ്പുറത്ത് നിന്നും കണ്ടു മടങ്ങുന്ന ചിത്രമാണ് സമൂഹ മാധ്യമങ്ങളിൽ ഇന്ന് പ്രചരിക്കുന്നത്.