‘അങ്ങനെ തൊട്ടുള്ള കളി വേണ്ട’- കൊറോണയെ തുരത്താൻ ഒരുങ്ങി സൂപ്പർമാൻ അന്തോണി- വീഡിയോ

കൊവിഡ്-19 പശ്ചാത്തലത്തിൽ ശക്തമായ ബോധവൽക്കരണവും പൊതുജനങ്ങൾക്കിടയിൽ നടക്കുന്നുണ്ട്. സിനിമയിലെ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്ക ഇത്തരത്തിൽ ഒട്ടേറെ ഹ്രസ്വ ചിത്രങ്ങൾ ഒരുക്കിയിട്ടുണ്ട്.

ഇപ്പോൾ ഫെഫ്കയുടെ അഞ്ചാമത്തെ ചിത്രവും എത്തി കഴിഞ്ഞു. സൂപ്പർമാൻ അന്തോണി ആയി ഡാവിഞ്ചി വേഷമിട്ടിരിക്കുന്നു. കുട്ടികൾക്ക് നല്ലൊരു സന്ദേശം നൽകാൻ ഈ വീഡിയോയിലൂടെ സാധിക്കും.

ഒൻപത് ബോധവൽക്കരണ വീഡിയോകളാണ് ഫെഫ്ക ഒരുക്കുന്നത്. മുൻപ് ജനങ്ങളിലേക്കെത്തിയ നാല് ചിത്രങ്ങളും ശ്രദ്ധേയമായിരുന്നു. ഫെഫ്കയുടെ പുതിയ യുട്യൂബ് ചാനലിലൂടെയാണ് വീഡിയോ പുറത്ത് വിടുന്നത്.

മഞ്ജു വാര്യർ, ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, രജീഷ് വിജയൻ തുടങ്ങിയവരെല്ലാം ചിത്രങ്ങളുടെ ഭാഗമാകുന്നു. ഒരു മിനിറ്റ് ദൈർഘ്യത്തിലാണ് വീഡിയോകൾ ഒരുക്കിയിരിക്കുന്നത്.