ആരോഗ്യ പ്രവർത്തകരെ ഇങ്ങനെയും പിന്തുണയ്ക്കാം..അങ്ങനെ സുനിയും സൂപ്പർ ഹീറോ ആയി- വീഡിയോ

ഫെഫ്‌ക ഒരുക്കുന്ന ബോധവൽക്കരണ ചിത്രങ്ങൾക്ക് മികച്ച ലഭിക്കുന്നത്. ഈ കൊവിഡ് കാലത്ത് ചെറിയ കാര്യങ്ങളിലൂടെ സൂപ്പർമാനും സൂപ്പർഗേളുമൊക്കെ ആകാൻ സാധിക്കുമെന്നാണ് ഓരോ ഹ്രസ്വ ചിത്രവും പറയുന്നത്.

ഒൻപതു ചിത്രങ്ങളാണ് ഫെഫ്‌ക ഒരുക്കുന്നത്. അതിൽ എട്ടാമത്തെ ചിത്രം എത്തി. സൂപ്പർഹീറോ സുനിയായി വിഷ്ണു ഉണ്ണികൃഷ്‍ണൻ എത്തുന്ന ചിത്രവും പ്രേക്ഷകർ സ്വീകരിച്ചു കഴിഞ്ഞു. ഡബിൾ ഡ്യൂട്ടി കഴിഞ്ഞ് ഓട്ടോയിൽ കയറിയ നഴ്‌സായ യാത്രക്കാരിയോട് ബഹുമാനത്തോടെ സുനി പെരുമാറുന്നതാണ് വീഡിയോയുടെ ഉള്ളടക്കം.

മഞ്ജു വാര്യർ, ടൊവിനോ തോമസ്, ജയസൂര്യ തുടങ്ങി മിക്ക താരങ്ങളും ഈ വീഡിയോകളിൽ പങ്കാളികളായിട്ടുണ്ട്. ഫെഫ്കയുടെ യുട്യൂബ് ചാനലിലൂടെയാണ് വീഡിയോ പുറത്തുവിടുന്നത്.