കൊവിഡ് 19 സൃഷ്‌ടിച്ച ശൂന്യത കാരണം വായുമലിനീകരണം വ്യാപകമായി കുറഞ്ഞു- ശ്രദ്ധേയമായ നിരീക്ഷണം

കൊവിഡ് 19 ജാഗ്രതയിൽ തുടരുകയാണ് ലോകം. കനത്ത നിയന്ത്രണങ്ങളും നിർദേശങ്ങളുമാണ് ജനങ്ങൾക്ക് ആരോഗ്യരംഗവും അധികൃതരും നൽകുന്നത്. അതിനാൽ തന്നെ ആളുകൾ എല്ലാം വീടുകളിൽ കഴിയുകയാണ്. പരമാവധി ആളുകളും ഇങ്ങനെ വീടുകളിൽ കഴിയാനാണ് ശ്രമിക്കുന്നത്. പൊതുഗതാഗതങ്ങളിലും ആളുകൾ കുറവാണ്. മാത്രമല്ല നിരത്തിൽ ഇറങ്ങുന്ന വാഹനങ്ങളുടെ എണ്ണവും വലിയ തോതിൽ കുറഞ്ഞു. ഇത് കൊറോണ വൈറസ് വ്യാപ്തിയുടെ ഭീകരതയെ തുറന്നു കാണിക്കുന്നുവെങ്കിലും വളരെ പ്രതീക്ഷയുണർത്തുന്ന ഒരു കാര്യമാണ് പരിണിതഫലമായി വന്നിരിക്കുന്നത്.

നിരത്തിലിറങ്ങുന്നവരുടെ എണ്ണവും വാഹനവും കുറഞ്ഞതോടെ വായു മലിനീകരണത്തിൽ വലിയ തോതിലുള്ള കുറവ് സംഭവിച്ചിരിക്കുന്നു. റിപ്പോർട്ടുകൾ അനുസരിച്ച് ചൈന മുതൽ യൂറോപ്പിലും ഇറ്റലിയിലും വരെ വായു മലിനീകരണം കുറഞ്ഞിരിക്കുന്നു.

സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാല പരിസ്ഥിതി വിഭാഗമാണ് കോവിഡ് 19 ഭീതി മൂലം ജന ജീവിതം നിലച്ചതോടെ പരിസ്ഥിതിയിലുണ്ടായ മാറ്റങ്ങൾ വിലയിരുത്തിയത്. ഈ സാഹചര്യത്തിൽ സന്തോഷം പകരുന്ന വാർത്ത അല്ലെങ്കിലും ശ്വാസകോശ സംബന്ധമായ ഒരുപാട് രോഗങ്ങൾ വായു മലിനീകരണം കാരണം വരുന്നുണ്ട്.

ലോകത്ത് ഏറ്റവും അധികം മരണങ്ങൾ നടക്കുന്നത് വായു മലിനീകരണം മൂലമാണെന്ന് ഈ പഠനം വ്യക്തമാക്കുന്നു. മാത്രമല്ല, കഴിഞ്ഞ വർഷം വായുമലിനീകരണം മൂലം മരിച്ചവരുടെ എണ്ണം വളരെ കൂടുതലായിരുന്നു. ജനത്തിരക്ക് കുറഞ്ഞതോടെ വായു മലിനീകരണം നിയന്ത്രിക്കപ്പെട്ടു. അതാ കൊറോണ ബാധിച്ച് മരിച്ചവരെക്കാൾ ഇരട്ടി ആളുകളെ രക്ഷിച്ചു എന്നാണ് പഠനം വ്യക്തമാക്കുന്നത്.