കൊറോണക്കാലത്ത് വീട്ടിലിരിക്കുമ്പോള്‍ വെള്ളം അധികം പാഴാക്കാതെ എങ്ങനെ പാത്രം കഴുകാം…, മാര്‍ഗനിര്‍ദ്ദേശങ്ങളുമായി കത്രീന കൈഫ്

കൊവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് കനത്ത ജാഗ്രതയിലാണ് രാജ്യം. വിവിധ ഇടങ്ങളില്‍ സര്‍ക്കാര്‍ കടുത്ത നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. സിനിമകളുടെ ചിത്രീകരണങ്ങളെല്ലാംതന്നെ നിര്‍ത്തിവെച്ചിരിക്കുകയാണ് രാജ്യത്ത്. താരങ്ങളിലധികവും സര്‍ക്കാരിന് പിന്തുണ അറിയിച്ച് വീടുകളില്‍ തന്നെ കഴിയുകയാണ്. എന്നാല്‍ സമൂഹമാധ്യമങ്ങളില്‍ സജീവമാണ് താരങ്ങള്‍.

സമൂഹമാധ്യമങ്ങളിലൂടെ ചില പൊടിക്കൈകളുമായി എത്തിയിരിക്കുകയാണ് ബോളിവുഡിന്റെ പ്രിയതാരം കത്രീന കൈഫ്. വീട്ടിലെ അടുക്കളയില്‍ പാത്രം കഴുകുന്നതിന്റെ വീഡിയോയാണ് താരം പങ്കുവെച്ചത്. ഒരുപാട് വെള്ളം പാഴാക്കാതെ എങ്ങനെ പാത്രം കഴുകാമെന്നാണ് താരം വീഡിയോയിലൂടെ പറയുന്നത്. ഇന്‍സ്റ്റഗ്രാമിലാണ് കത്രീന കൈഫ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

അതേസമയം ഇന്ത്യയില്‍ 511 പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്. 10 പേര്‍ വൈറസ് ബാധ മൂലം രാജ്യത്ത് മരണപ്പെടുകയും ചെയ്തു. 17,156 പേരാണ് ലോകത്താകമാനം കൊവിഡ് 19 മൂലം ഇതുവരെ മരണപ്പെട്ടത്.