ഇരയെ പിടിക്കാന്‍ വായുവിലൂടെ കരണം മറിഞ്ഞ് പുള്ളിപ്പുലി; ബാക്ക് ഫ്ളിപ് ദൃശ്യങ്ങള്‍ വൈറല്‍

സമൂഹമാധ്യമങ്ങളില്‍ പലപ്പോഴും അതിശയിപ്പിക്കുന്ന മൃഗക്കാഴ്ചകള്‍ വൈറലാകാറുണ്ട്. ഇപ്പോഴിതാ ഇരയെ പിടിക്കാന്‍ ഒരു പുള്ളിപ്പുലി നടത്തുന്ന സാഹസികതയുടെ ദൃശ്യങ്ങളാണ് ശ്രദ്ധ നേടുന്നത്. വായുവിലൂടെ പുറകോട്ട് മലന്ന് കുതിച്ചുചാടിയാണ് ഈ പുള്ളിപ്പുലി തന്റെ ഇരയെ പിടിക്കുന്നത്.

പുള്ളിപ്പുലിയില്‍ നിന്നും രക്ഷപ്പെടാന്‍ ഒരു കുരങ്ങന്‍ മരത്തിന് മുകളില്‍ കയറുകയായിരുന്നു. എന്നാല്‍ കുരങ്ങന് പിന്നാലെ പുള്ളിപ്പുലിയും മരത്തിന് മുകളില്‍ കയറി. മരത്തില്‍ നിന്നും വീണ്ടും താഴേയ്ക്ക് ചാടാന്‍ ശ്രമിച്ച കുരങ്ങനെ വായുവില്‍ കരണം മറിഞ്ഞ് പുള്ളിപ്പുലി പിടിക്കുകയായിരുന്നു.

എന്‍കൊവ നി എന്നു പേരുള്ള പുള്ളിപ്പുലിയാണ് ഇത്തരത്തില്‍ ബാക്ക് ഫ്‌ളിപ്പിലൂടെ ഇരയെ പിടികൂടിയത്. എന്തായാലും സോഷ്യല്‍മീഡിയയില്‍ വൈറലായിക്കളഴിഞ്ഞു ഈ ഇരപിടിക്കല്‍ ദൃശ്യങ്ങള്‍.