‘ഇങ്ങളോട് എത്ര തവണ പറയണം പുറത്തിറങ്ങരുത് എന്ന്’; സർക്കാരിന്റെ നിർദ്ദേശങ്ങൽ പാലിക്കാത്തവർക്കെതിരെ കടുത്ത ശാസനയുമായി കുട്ടികുറുമ്പി, വീഡിയോ

March 29, 2020

സാമൂഹിക അകലം പാലിക്കുക എന്നതു മാത്രമാണ് കൊറോണ വൈറസിനെ ചെറുക്കാന്‍ ഏകമാര്‍ഗ്ഗം. അതുകൊണ്ടുതന്നെ പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് സംസ്ഥാന സര്‍ക്കാരുകളും ജനങ്ങളോട് പുറത്തിറങ്ങാതെ വീട്ടിലിരിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. നല്ലൊരു വിഭാഗം ആളുകള്‍ ലോക്ക് ഡൗണിനെ പിന്തുണയ്ക്കുന്നുണ്ട്. എന്നാല്‍ ചിലര്‍ ഇതിന് തയാറാവുന്നില്ല എന്നതാണ് സത്യം. ഈ സാഹചര്യത്തിൽ ജനങ്ങൾക്ക് മാർഗനിർദ്ദേശങ്ങളുമായി എത്തുകയാണ് ഒരു മിടുക്കി.

സർക്കാരിന്റെ നിർദ്ദേശങ്ങൽ പാലിക്കാത്തവർക്കെതിരെ മലബാർ ഭാഷയിൽ കടുത്ത ശാസനയുമായാണ് ഈ മിടുക്കി എത്തുന്നത്. എന്തായാലും സംമൂഹമാധ്യമങ്ങളിലും മികച്ച പിന്തുണയാണ് ഈ കുട്ടിയ്ക്ക് ലഭിക്കുന്നത്. കുട്ടി പറയുന്നതിൽ വലിയ കാര്യമുണ്ടെന്നാണ് എല്ലാവരും അഭിപ്രായപ്പെടുന്നത്.

”അല്ല ഇങ്ങളോട് എത്ര തവണ പറയണം പുറത്തിറങ്ങരുത് പുറത്തിറങ്ങരുത് എന്ന്. മുഖ്യമന്ത്രിയും പ്രധാനമന്ത്രിയുമൊക്കെ പറയുന്നതെന്താ? ഓര് ഇങ്ങടെ കയ്യും കാലും പിടിക്കാണോ ഇനി. ഈ കൊറോണാന്ന് പറേണത് ചങ്ങല പോലെ പടരുന്ന അസുഖമാണ് . ഇങ്ങള് നല്ലോണം ഒരുങ്ങി പുറത്ത് പോയി അവിടന്ന് അസുഖം വാങ്ങിച്ചോണ്ട് വരും..എന്നിട്ട് അത് എല്ലാർക്കും കൊടുക്കും. പൊരേലെ കുട്യോൾക്കും വയസൻമാർക്കും ഒക്കെ കൊടുക്കും. എന്നിട്ട് അതൊക്കെ അവിടെ സ്‌പ്രെഡ്‌ ആക്കും. ഞങ്ങൾക്കൊന്നും സ്‌കൂളിൽ പോകണ്ട..? ഇങ്ങൾക്ക് ഒന്നും പണിക്കും പോകണ്ട? നിങ്ങളൊക്കെ എത്രകാലംന്നു വച്ചാ വീട്ടിനകത്ത് ചൊറീം കുത്തി ഇരിക്യാ…?

ചിലരൊക്കെ ഉണ്ട്…പള്ളീലും അമ്പലത്തിലും ഒക്കെ പോകുന്നവർ..പടച്ചോനോട് പ്രാർത്ഥിക്കുന്നതൊക്കെ നല്ല ശീലാണ്. എന്നാൽ ഇപ്പൊ വീട്ടി കുത്തീരുന്ന് പ്രാർത്ഥിച്ച ഇങ്ങളും മറ്റുള്ളോർക്ക് ദൈവാകും.ഇനി വീട്ടിൽ കുത്തിയിരുന്ന് പ്രാർത്ഥിക്ക്. ബ്രേക്ക് ദി ചെയിൻ”