ഏഴു ജില്ലകൾ അടച്ചിടുന്നില്ല; കാസർകോട് മാത്രം കടുത്ത നിയന്ത്രണത്തിലേക്ക്

March 22, 2020

കേരളത്തിൽ കൊവിഡ്-19 ജാഗ്രതക്കായി ഏഴു ജില്ലകളും അടയ്ക്കുന്നില്ല. കാസർകോട് മാത്രമാണ് പൂർണമായി നിയന്ത്രണ വിധേയമാക്കുന്നത് . 75 ജില്ലകൾ അടച്ചിടാനുള്ള നിർദേശം കേന്ദ്ര സർക്കാർ നൽകിയിരുന്നു. കേരളത്തിൽ നിലവിലെ നിയന്ത്രണങ്ങൾ തുടരുകയും കാസർകോട് മാത്രം പൂർണമായി അടക്കുകയും ചെയ്യും.

തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, കോട്ടയം, കണ്ണൂർ, കാസർകോട്, മലപ്പുറം എന്നീ ജില്ലകളാണ് അടച്ചിടുന്നതായാണ് വാർത്തകൾ വന്നത്. മാർച്ച് 31 വരെയാണ് ഇപ്പോൾ നിയന്ത്രണത്തിന് തീരുമാനമായിരിക്കുന്നത്. എന്നാൽ നിലവിൽ അത്തരം തീരുമാനങ്ങൾ ഇല്ല എന്ന് കേരള സർക്കാർ അറിയിക്കുകയായിരുന്നു.

അതേസമയം ഇന്ത്യയിൽ കോവി‍ഡ് ബാധിതരുടെ എണ്ണം 324 ആയി. ദേശീയ ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഇതിൽ 41 പേർ വിദേശികളാണ്. കേരളത്തിൽ കൊവിഡ്-19 ബാധിതരുടെ എണ്ണം 52 ആയി. ഇന്ത്യയിൽ ഏഴാമത്തെ മരണവും റിപ്പോർട്ട് ചെയ്തു.