മേലാകെ മഞ്ഞ് വീണിട്ടും അരുമമക്കളെ കൈവിട്ടില്ല, മുട്ട വിരിയുന്നതുവരെ പ്രതീക്ഷയോടെ കാത്തിരുന്ന് ഒരു അമ്മപ്പരുന്ത്‌: വൈറല്‍ വീഡിയോ

പകരം വയ്ക്കാനില്ലാത്തതാണ് മാതൃസ്‌നേഹം. കുഞ്ഞുങ്ങളോട് കരുതലും സ്‌നേഹവും വേണ്ടുവോളം ഉള്ള അമ്മമാര്‍ പലപ്പോഴും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ മനോഹരമായ ഒരു മാതൃസ്‌നേഹത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ ശ്രദ്ധ നേടുന്നു.

ഒരു അമ്മപ്പരുന്താണ് ഈ വീഡിയോയിലെ താരം. മുട്ടകള്‍ക്ക് അടയിരിക്കുകയാണ് ഈ പരുന്ത്. അതികഠിനമായ ശൈത്യമാണ്. ചുറ്റിലും മഞ്ഞ് വീഴുന്നുണ്ട്. എന്നാല്‍ കൊടുംമഞ്ഞിലും മുട്ടകള്‍ ഉപേക്ഷിച്ച് പറന്നകലാന്‍ ഈ പരുന്ത് തയാറായിരുന്നില്ല.

Read more: സന്ദര്‍ശകര്‍ തുള്ളിച്ചാടുമ്പോള്‍ കൂടെച്ചാടുന്ന മൃഗരൂപങ്ങള്‍, അതിശയിപ്പിക്കുന്ന ദൃശ്യാനുഭവം; അത്ഭുതമാണ് ഈ മൃഗശാല: വീഡിയോ

ഒരല്‍പം പോലും മാറാതെ കൊടുംതണുപ്പില്‍ മുട്ടകള്‍ക്ക് മീതെ അമ്മപ്പരുന്ത് അടയിരുന്നു. പരുന്തിന്റെ ശരീരമാസകലം മഞ്ഞ് വീണ് കിടക്കുന്നതും വീഡിയോയില്‍ കാണാം. ഒടുവില്‍ മുട്ട വരിഞ്ഞ് ഉണ്ടായ പരിന്തിന്‍ കുഞ്ഞുങ്ങളും വീഡിയോയില്‍ ദൃശ്യമാകുന്നുണ്ട്.