തുടര്‍ച്ചയായ നാല് ദിവസത്തെ ജോലിക്ക് ശേഷം വീട്ടിലേക്ക്; മെഡിക്കല്‍ കോളജ് ജീവനക്കാരനെ കൈയടികളോടെ വരവേറ്റ് സമീപവാസികള്‍

March 23, 2020

കൊവിഡ് 19 എന്ന മഹാവിപത്തിനെ ചെറുത്തു തോല്‍പിക്കാനുള്ള പരിശ്രമത്തിലാണ് ലോകജനത. ഈ സമയങ്ങളില്‍ സ്വന്തം ജീവനേക്കാള്‍ ഉപരിയായി നാടിനെയും മറ്റുള്ളവരെയും സ്‌നേഹിക്കുന്ന ആശുപത്രി ജീവനാക്കാര്‍ പകരുന്ന കരുത്ത് ചെറുതല്ല. സമൂഹമാധ്യമങ്ങളില്‍ നിറയുകയാണ് ഒരു ആരോഗ്യപ്രവര്‍ത്തകനെ നിറഞ്ഞ കൈയടികളോടെ സ്വീകരിക്കുന്ന സമീപവാസികളുടെ വീഡിയോ.

തുടര്‍ച്ചായി നാല് ദിവസത്തെ ജോലിക്ക് ശേഷം വീട്ടിലേക്ക് മടങ്ങിയെത്തിയ പ്രജിത്ത് എന്ന യുവാവിനെയാണ് കൈയടിച്ച് സമീപവാസികള്‍ വരവേറ്റത്. ഭിന്നശേഷിക്കാരനായ എംഎം പ്രിജിത്ത് കളമശ്ശേരി മെഡിക്കല്‍ കോളജ് ഹോസ്പിറ്റലിലെ ലാബ് അസിസ്റ്റന്റ് ആണ്. എറണാകുളം പള്ളുരുത്തിയാണ് സ്വദേശം.

Read more: ‘ദിവസക്കൂലികൊണ്ടു മാത്രം ജീവിക്കുന്ന ഒരുപാടുപേരുണ്ട്, നമ്മുടെ കരുതല്‍ അവര്‍ക്കുകൂടി വേണ്ടിയാകണം’; മമ്മൂട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്

അതേസമയം കൊവിഡ് 19 വ്യാപനത്തിന് തടയിടാന്‍ കനത്ത ജാഗ്രത തുടരുകയാണ് കേരളം. വിവിധ ജില്ലകളില്‍ കര്‍ശന നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കാസര്‍ഗോഡ് ജില്ല പൂര്‍ണമായും അടച്ചിരിക്കുകയാണ്.