24 മണിക്കൂറിനിടെ 98 കേസുകൾ, രാജ്യത്തെ കൊവിഡ്-19 ബാധിതരുടെ എണ്ണം മുന്നൂറിലേക്ക്

March 21, 2020

കൊവിഡ്-19 പശ്ചാത്തലത്തിൽ ലോകം വിറങ്ങലിച്ചുനിൽകുകയാണ്. അതീവ ജാഗ്രതയോടെയാണ്‌ ഇന്ത്യയും നീങ്ങുന്നത്. എന്നാൽ മൂന്നാം ഘട്ടത്തിലേക്ക് കടക്കുമ്പോൾ കൊറോണ ബാധിതരുടെ എണ്ണത്തിൽ വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്.

24 മണിക്കൂറിനുള്ളിൽ 98 പേർക്കാണ് രോഗം ഇന്ത്യയിൽ സ്ഥിരീകരിച്ചത്. അതായത് മുന്നൂറിലേക്ക് ഉയർന്നിരിക്കുകയാണ് അസുഖ ബാധിതരുടെ എണ്ണം. കഴിഞ്ഞ വെള്ളിയാഴ്ച 50 പേരിലാണ് രോഗം കണ്ടെത്തിയതെങ്കിൽ ഇന്നത് ഇരട്ടി ആയിരിക്കുകയാണ്.

കൃത്യമായ കണക്കുകൾ അനുസരിച്ച് 298 പേരാണ് രോഗികളായി ഉള്ളത്. ഇതിൽ 219 പേര് ഇന്ത്യക്കാരും 39 പേര് വിദേശികളുമാണ്. അതേസമയം, മരണസംഖ്യ 11000 കടന്നതോടെ നിയന്ത്രണങ്ങളും കൂടുതല്‍ ശക്തമാക്കി വിവിധ രാജ്യങ്ങള്‍.

ഇറ്റലിയില്‍ ഒറ്റദിവസം ആറായിരത്തോളം പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്. 4000 കടന്നു ഇറ്റലിയിലെ മരണസംഖ്യ. 24 മണിക്കൂറിനിടെ 627 പേരാണ് കൊവിഡ് 19 നെത്തുടര്‍ന്ന് ഇറ്റലിയില്‍ മരണപ്പെട്ടത്. ഇറ്റലിയിലെ ആകെ രോഗബാധിതരുടെ എണ്ണം 47021 ആണ്.