ഇന്ത്യയിൽ കൊവിഡ്-19 വ്യാപനത്തിന്റെ ശക്തി കൂടുന്നു-വേണ്ടത് അതീവ ജാഗ്രത

കടുത്ത ജാഗ്രത പുലർത്തുമ്പോഴും കൊവിഡ്-19 ഇന്ത്യയിലും ആശങ്കയുയർത്തുകയാണ്. രോഗ ബാധിതരുടെ എണ്ണം കൂടുകയും മരണനിരക്ക് വർധിക്കുകയും ചെയ്തതോടെ രോഗത്തിന്റെ വ്യാപനം കൂടുതൽ ശക്തിയോടെയാണെന്ന് മനസിലാക്കാം.

വ്യാഴാഴ്ച മാത്രം കൊവിഡ്-19 ബാധിച്ച് ഇന്ത്യയിൽ മരിച്ചവരുടെ എണ്ണം ആറാണ്. മാത്രമല്ല 88 പേരാണ് പുതിയതായി രോഗബാധിതരായത്. ഇതിൽ 17 മരണങ്ങൾ സംഭവിക്കുകയും 42 പേർ രോഗ വിമുക്തരാകുകയും ചെയ്തു.

അതേസമയം ഇന്ത്യയിൽ കൊവിഡ്-19 ബാധിതരുടെ എണ്ണം ഏറ്റവും കൂടുതൽ കേരളത്തിലാണ്. 126 പേരാണ് ഇപ്പോൾ രോഗ ബാധിതർ. 124 പേരുമായി മഹാരാഷ്ട്ര പിന്നാലെയുണ്ട്.

കേരളത്തിൽ അസുഖ ബാധിതരിൽ അധികവും വിദേശത്ത് നിന്നും മടങ്ങി എത്തിയവരും അവരുടെ പ്രൈമറി കോണ്ടാക്ടിൽ ഉള്ളവരുമാണ്. സാമൂഹിക വ്യാപനം ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. അതുകൊണ്ട് തന്നെ വരുന്ന ഒരാഴ്ച അതീവ ജാഗ്രതയോടെ ആളുകൾ ലോക്ക് ഡൗൺ നിർദേശങ്ങൾ പാലിക്കണം എന്നാണ് അറിയിപ്പ് നൽകിയിരിക്കുന്നത്.