മണിപ്പൂരിലും കൊവിഡ്- 19 സ്ഥിരീകരിച്ചു; രാജ്യത്ത് രോഗികളുടെ എണ്ണം 500 കടന്നു

March 24, 2020

കൊവിഡ്-19 ബാധിതരുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണ്. ഇന്ത്യയിൽ ഇതുവരെ കേസുകൾ റിപ്പോർട്ട് ചെയ്യാത്ത സംസ്ഥാനങ്ങളിലും അടുത്ത ദിവസങ്ങളിൽ കൊവിഡ്-19 പോസിറ്റീവ് കേസുകൾ ഉണ്ടായി. ഇപ്പോൾ മണിപ്പൂരിലും കൊവിഡ്-19 രോഗ ബാധിതർ ഉണ്ടെന്ന സ്ഥിരീകരണം എത്തിയിരിക്കുകയാണ്.

മണിപ്പൂരില്‍ ആദ്യ കൊവിഡ്-19 ബ്രിട്ടണില്‍ നിന്ന് മടങ്ങിയെത്തിയ ഇരുപത്തിമൂന്നുകാരനാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതേ തുടര്‍ന്ന് നേപ്പാള്‍-ഇന്ത്യാ അതിര്‍ത്തി പൂര്‍ണമായും അടച്ചു. ഇപ്പോൾ രാജ്യത്ത് കൊവിഡ്-19 ബാധിതരുടെ എണ്ണം 511 ആയി. കടുത്ത നിയന്ത്രണങ്ങളിലേക്കാണ് ഇതോടെ രാജ്യം നീങ്ങിയിരിക്കുന്നത്.

ഒട്ടേറെ സംസ്ഥാനങ്ങളിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. അതേസമയം കേരളത്തില്‍ 91 പേരാണ് നിലവില്‍ കൊവിഡ് 19 രോഗബാധിതര്‍. മഹാരാഷ്ട്രയിലാണ് ഏറ്റവുമധികം കൊവിഡ് 19 കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രോഗബാധിതരുടെ എണ്ണം നൂറിലധികമായി.