‘നിയന്ത്രണങ്ങള്‍ കുറച്ചു ദിവസങ്ങള്‍ക്കൂടി പാലിക്കാന്‍ ഇന്ത്യന്‍ ജനത തയ്യാറാകണം;ഇത് ജീവന്മരണ പോരാട്ടം’- പ്രധാനമന്ത്രി

നിർണായകമായ ദിനങ്ങളിലൂടെയാണ് ലോകം കടന്നു പോകുന്നത്. ഇന്ത്യയുടെ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി തന്നെയാണ് മുന്നേറുന്നത്. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്നാം തവണയും ജനങ്ങളെ അഭിസംബോധന ചെയ്തിരിക്കുകയാണ്. അസുഖ വ്യാപനത്തെ കുറിച്ചും പ്രതിരോധ പ്രവർത്തനങ്ങളെ കുറിച്ചുമാണ് അദ്ദേഹം മൻ കി ബാത്തിൽ വ്യക്തമാക്കിയത്.

കൊറോണയ്ക്ക് എതിരെ ജീവന്മരണ പോരാട്ടമാണ് നടക്കുന്നതെന്നും കടുത്ത തീരുമാനങ്ങൾ കൈകൊള്ളേണ്ടി വന്നുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ഖേദം പ്രകടിപ്പിക്കുന്നു. ലോക്ക് ഡൗണ്‍ അല്ലാതെ മറ്റൊരു മാര്‍ഗവും ഈ മഹാമാരിക്കെതിരെ സ്വീകരിക്കാനില്ലായിരുന്നു.

‘നിയന്ത്രണങ്ങള്‍ കുറച്ചു ദിവസങ്ങള്‍ക്കൂടി പാലിക്കാന്‍ ഇന്ത്യന്‍ ജനത തയ്യാറാകണം. മനുഷ്യർ ഒന്നിച്ച് നിന്ന് പോരാടേണ്ട സമയമാണിത്.’ പ്രധാനമന്ത്രി വ്യക്തമാക്കി.