കൊറോണക്കാലത്ത് മകനൊപ്പം വീട്ടിൽ ജോലിയിൽ ഏർപ്പെട്ട് ബിജു മേനോൻ, ചിത്രങ്ങൾ പങ്കുവെച്ച് സംയുക്ത

കൊറോണ വൈറസ് വ്യാപകമാകുന്ന സാഹചര്യത്തിൽ സുരക്ഷിതരായി ഇരിക്കാൻ സർക്കാരും ആരോഗ്യപ്രവർത്തകരും നിരവധി നിർദ്ദേശങ്ങൾ മുന്നോട്ട് വയ്ക്കുന്നുണ്ട്. സിനിമ രാഷ്ട്രീയ മേഖലയിലെ പ്രവർത്തകരും ഇതിന് പൂർണ പിന്തുണയുമായി എത്തുകയാണ്. കൊവിഡ് വ്യാപകമാകുന്ന സാഹചര്യത്തിൽ എല്ലാവരും സുരക്ഷിതരായി വീട്ടിൽ തന്നെയാണ് ഇരിക്കുന്നത്. ഇപ്പോഴിതാ നടൻ ബിനു മേനോന്റെ മകനുമൊത്തുള്ള ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് സംയുക്ത വർമ്മ.

മകനൊപ്പം വീട്ടുജോലി ചെയ്യുന്ന ബിജു മേനോന്റെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. സിനിമ ചിത്രീകരണം നിർത്തിവച്ചതോടെ സിനിമ താരങ്ങളും കുടുംബത്തിനൊപ്പം വീടുകളിലാണ്.

‘ചെറിയ ചെറിയ വിജയങ്ങൾ ആഘോഷിക്കുകയാണ്. ഗവ. ടെക്നിക്കൽ ഹൈസ്കൂളിന് നന്ദി, വീട്ടിലിരിക്കൂ, സുരക്ഷിതരായിരിക്കൂ’ എന്നാണ് സംയുക്ത ചിത്രങ്ങളോടൊപ്പം കുറിച്ചിരിക്കുന്നത്.