നാല് വീടുകളിലായി കമൽ ഹാസന്റെ കുടുംബം ക്വാറന്‍റൈനിൽ

നിർദേശങ്ങൾ പാലിച്ച് എല്ലാവരും വീടുകളിൽ കഴിയുകയാണ് കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി. സിനിമ താരങ്ങളും ക്വാറന്‍റൈന്‍ നിർദേശങ്ങൾ അതേപടി പാലിക്കുന്നുണ്ട്. ഇപ്പോൾ കമൽ ഹാസന്റെ കുടുംബവും ക്വാറന്‍റൈനിൽ കഴിയുകയാണ്. കമൽ ഹാസനും ശ്രുതി ഹാസനും, അക്ഷര ഹാസനും സരികയുമാണ് ക്വാറന്‍റൈനിൽ കഴിയുന്നത്.

നാലുപേരും നാല് വീടുകളിലായാണ് കഴിയുന്നത്. വിവിധയിടങ്ങളിൽ സഞ്ചരിച്ചവരാണ് നാലുപേരും. അതുകൊണ്ട് ഒന്നിച്ച് കഴിയുന്നത് അപകടമാണ്. നാല് വീടുകളിലായി കഴിയാൻ തീരുമാനിച്ചത് ഇങ്ങനെയൊരു സാഹചര്യത്തിലാണ് എന്ന് ശ്രുതി ഹാസൻ വ്യക്തമാക്കി.

അക്ഷരയും കമൽ ഹാസനും ചെന്നൈയിലാണ്. ചെന്നൈയിൽ തന്നെ രണ്ടു വീടുകളിലാണ് ഇവർ. സരിക മുംബൈയിലാണ് ക്വാറന്‍റൈനിൽ കഴിയുന്നത്.

ഒറ്റയ്ക്ക് കഴിയുന്നത് ആദ്യമല്ലെങ്കിലും പുറത്ത് പോകാൻ സാധിക്കാത്തതും എത്ര നാൾ ഇങ്ങനെ കഴിയേണ്ടി വരുമെന്നതും ഓർക്കുമ്പോൾ ബുദ്ധിമുട്ടുണ്ടെന്ന് ശ്രുതി പറയുന്നു. യാത്ര കഴിഞ്ഞ് തിരികെ എത്തിയപ്പോൾ സിനിമ ചിത്രീകരണങ്ങൾ നിർത്തിവെച്ചിരുന്നതിനാൽ അതൊരു ആശ്വാസമായെന്നും ശ്രുതി വ്യക്തമാക്കി.