‘എല്ലാവർക്കും എന്റെ ഉണക്ക മുന്തിരി ഫ്രൈ ഇഷ്ടപ്പെട്ടോ കൂട്ടുകാരെ?’- നാടൻ കുക്കറി ഷോയുമായി ഒരു കുട്ടികുറുമ്പി; വീഡിയോ

അവധിക്കാലമായതോടെ കുട്ടികൾ കളികളുടെ തിരക്കിലാണ്. പണ്ട് കഞ്ഞിയും കറിയും വെച്ച് കളിച്ച തലമുറയിൽ നിന്നും ഒരുപാട് മുന്നോട്ട് വളർന്ന് കുട്ടികൾ ഇപ്പോൾ കുക്കറി ഷോയും റിയാലിറ്റി ഷോയുമൊക്കെയാണ് കളിക്കുന്നത്. ക്യാമറയ്ക്ക് മുന്നിൽ ഒരു ചമ്മലും മടിയുമില്ലാതെ കുക്കറി ഷോ അവതരിപ്പിക്കുന്ന ഒരു കുഞ്ഞു മിടുക്കിയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ താരം.

നമുക്ക് ഇന്ന് മുന്തിരി ഫ്രൈ ഉണ്ടാക്കാമേ എന്ന് പറഞ്ഞു രസകരമായ സംഭാഷങ്ങളുമൊക്കെയായായാണ് ഈ കുറുമ്പി പാചകം ചെയ്യുന്നത്.

ഇപ്പോൾ വീടുകളിൽ സ്ഥിരമായി കാണുന്ന ഒരു കാഴ്ചയാണ് ഇതൊക്കെ. ലോക്ക് ഡൗൺ ആയതുകൊണ്ട് കുടുംബം മുഴുവൻ വീട്ടിലും ഉണ്ടാകും. ഇങ്ങനെ കുട്ടിക്കുറുമ്പുകൾ വീട്ടിലുണ്ടെങ്കിൽ നേരം പോകുന്നതും അറിയില്ല.