മേളത്തിനൊപ്പം തുള്ളിച്ചാടുന്ന ഈ കുട്ടികുറുമ്പനെ കണ്ടാൽ ആരും തുള്ളിപോകും- വീഡിയോ

February 3, 2020

മലയാളികളെ എന്നും ആവേശത്തിലാഴ്ത്തിയിട്ടുള്ള ചുരുക്കം ചില കാര്യങ്ങളുണ്ട്. അത് ആന പ്രേമവും, ചെണ്ടമേളവുമൊക്കെയാണ്. ഇത് രണ്ടും മതി ആവേശ കൊടുമുടിയിലെത്താൻ.

ഉത്സവപ്പറമ്പുകളിൽ സ്ഥിരം കാണാറുള്ളതാണ് ചെണ്ടമേളത്തിനൊത്ത് താളം ചവിട്ടുന്നത്. ഇപ്പോൾ ഒരു ‘കുട്ടി ചെണ്ടമേള പ്രേമി’ ആണ് തരംഗമാകുന്നത്.

ഒരു വയസ് മാത്രം തോന്നിക്കുന്ന ഒരു മിടുക്കൻ ചെണ്ടമേളത്തിനൊത്ത് തുള്ളിച്ചാടുകയാണ്. താളത്തിൽ കയ്യും ശരീരവുമെല്ലാം ചലിപ്പിക്കുന്നുമുണ്ട്.

ഇതൊക്കെ കേട്ടാൽ ആരാ തുള്ളാത്തത് 😍👌👍

താളത്തിനൊത്ത് മനോഹരമായി ചുവടു വെക്കുന്ന കുഞ്ഞ് ആവേശമാക്കുന്നത് മേളക്കാർക്ക് മാത്രമല്ല കാണികൾക്കുമാണ്😍👌👍

Posted by Variety Media on Friday, 31 January 2020

കണ്ടു നിൽക്കുന്നവർക്കും വലിയ ആവേശം പകരുന്ന കാഴ്ചയാണിത്. ചെണ്ടമേളക്കാരെയും കുട്ടിയുടെ ആവേശം സന്തോഷിപ്പിക്കുകയും ഒപ്പം തന്നെ പ്രോത്സാഹനം ലഭിച്ചതുപോലെ അവർ മേളം കൊഴുപ്പിക്കുന്നുമുണ്ട്. വളരെ കൗതുകം നിറഞ്ഞ ഈ കാഴ്ചയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ താരം.