‘സത്യം പറഞ്ഞാല്‍ നിങ്ങൾ ഹീറോസ് ആണ്.. വൈറസ് പടര്‍ത്താതിരിക്കാനാണ് നിങ്ങള്‍ ശ്രദ്ധിക്കുന്നത്’- ആശുപതിയിൽ നിന്നും നിർദേശങ്ങളുമായി മുകേഷിന്റെ മകൻ ശ്രാവൺ

ലോകമെമ്പാടുമുള്ള ജനങ്ങൾ കൊറോണ വൈറസ് വ്യാപനത്തിൽ അതീവ ജാഗ്രതയോടെ മുന്നേറുകയാണ്. ഈ അവസരത്തിൽ ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്ന ഒട്ടേറെ ആളുകൾ ജനങ്ങളുടെ കരുതലിനായി സമൂഹ മാധ്യമങ്ങളിലൂടെ നിർദേശങ്ങളും നൽകുന്നുണ്ട്. നടൻ മുകേഷിന്റെയും സരിതയുടെയും മകൻ ശ്രവണ എന്ന സണ്ണി സരിതയും നിർദേശങ്ങളുമായി രംഗത്ത് എത്തിയിരിക്കുകയാണ്.

യു എ ഇയിൽ എമർജൻസി ഫിസിഷ്യൻ ആണ് ശ്രാവൺ. ഇങ്ങനെയൊരു അടിയന്തിര സാഹചര്യത്തിൽ സ്വീകരിക്കേണ്ട മാര്ഗങ്ങളും രോഗ ലക്ഷണങ്ങളും വിശദീകരിക്കുകയാണ് ശ്രാവൺ.

വരണ്ട ചുമ, പനി, ശ്വാസതടസം തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഡോക്ടറെ വിവരമറിയിക്കാൻ മടിക്കരുത് എന്ന് ശ്രാവൺ പറയുന്നു.

നിങ്ങള്‍ സത്യം പറഞ്ഞാല്‍ ഹീറോസ് ആണ്.. വൈറസ് പടര്‍ത്താതിരിക്കാനാണ് നിങ്ങള്‍ ശ്രദ്ധിക്കുന്നത്. അതുകൊണ്ട് ആരോഗ്യപ്രവർത്തകരെ വിവരമറിയിക്കാൻ മടിക്കരുതെന്ന് ശ്രാവൺ വ്യക്തമാക്കുന്നു.

‘കല്യാണം’ എന്ന സിനിമയിൽ അഭിനയിച്ച ശ്രാവൺ പ്രേക്ഷകർക്കും സുപരിചിതനാണ്. അതേസമയം ലോകത്താകെ കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം 4,11,448 ആയി. ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത് 18300 പേരാണ്. വൈറസ് ബാധിച്ചവരിൽ ഒരു 1,08,302 പേർ സുഖം പ്രാപിച്ചു. 2,09,605 പേരാണ് നിലവിൽ വൈറസ് ബാധയിൽ ചികിത്സയിലുള്ളത്.