കൊച്ചിയിലെ വീടുകളിൽ നാളെ മുതൽ സപ്ലൈകോ ഓൺലൈനായി ഭക്ഷണ വസ്തുക്കൾ എത്തിക്കും- സി എം ഡി

മാർച്ച് 27 മുതൽ കൊച്ചിയിൽ ആവശ്യസാധനങ്ങൾ ഓൺലൈനായി വിതരണം ചെയ്യുന്നതിന് തുടക്കമിടുമെന്ന് സി എം ഡി പി.എം അലി അസ്‌ഗർ പാഷ അറിയിച്ചു. ഓൺലൈൻ ഭക്ഷണ വിതരണ ശൃംഖലയായ സൊമാറ്റോയുമായി ചേർന്നാണ് സി എം ഡി കരാർ ഒപ്പിട്ടിരിക്കുന്നത്.

സപ്ലൈകോയുടെ ആസ്ഥാനമായ ഗാന്ധി നഗറിനു എട്ടുകിലോ മീറ്റര്‍ ചുറ്റളവിലാണ് ആദ്യ ഘട്ടത്തിൽ ഭക്ഷണ സാധനങ്ങള്‍ എത്തിക്കുക. ഇ- പേയ്മെന്റ്റ് വഴിയായിരിക്കും ഇടപാടുകൾ നടത്തുക.

പ്രാരംഭ ഘട്ടത്തിന് ശേഷം സംസ്ഥാനത്ത് 17 ഇടങ്ങളിൽ ഈ സൗകര്യം എത്തിക്കുമെന്ന് അലി അസ്‌ഗർ പാഷ അറിയിച്ചു. ഓൺലൈനായി ഓർഡർ ചെയ്യുന്ന ഭക്ഷണ വസ്തുക്കൾ 50 മിനിറ്റിനുള്ളിൽ വീടുകളിൽ എത്തിക്കുന്ന സംവിധാനമാണ് നടപ്പിലാക്കുന്നത്.