ടിക് ടോക്കില്‍ താരമായ കാള; ശ്രദ്ധനേടി അപൂര്‍വ്വ സൗഹൃദ വീഡിയോ

സമൂഹമാധ്യമങ്ങള്‍ അത്ര പരിചിതമല്ലെങ്കിലും പലപ്പോഴും മനുഷ്യരേക്കാള്‍ സ്ഥാനം നേടാറുണ്ട് സോഷ്യല്‍ മീഡിയയില്‍ ചില മൃഗങ്ങള്‍. സൈബര്‍ലോകത്ത് താരമായിരിക്കുകയാണ് ഒരു കാള. ടിക് ടോക്ക് താരമായ ഇമ്രാന്‍ എന്ന വ്യക്തിയുടെ സുഹൃത്താണ് ഈ കാള. ഇരുവരുടെയും മനോഹരമായ സൗഹൃദ നിമിഷങ്ങളാണ് ടിക് ടോക്കില്‍ നിറയുന്നത്.

ഗ്രാമപ്രദേശത്തിന്റെ പശ്ചാത്തിലുള്ളതാണ് ഈ ടിക് ടോക്ക് വീഡിയോകള്‍. ലക്ഷക്കണക്കിന് ഫോളോവേഴ്‌സുമുണ്ട് ഈ അപൂര്‍വ്വ സുഹൃത്തുക്കള്‍ക്ക്. ഉടമയ്ക്ക് ആപത്ത് വരുമ്പോള്‍ ഓടിയെത്തുന്ന കാളയെ ടിക് ടോക് വീഡിയോയില്‍ കാണാം.

കുറഞ്ഞ കാലയളവുകൊണ്ട് തന്നെ ഏറെ ജനപ്രീതി ആര്‍ജ്ജിച്ച വീഡിയോ ആപ്ലിക്കേഷനാണ് ടിക് ടോക്ക്. സമൂഹത്തിന്റെ എല്ലാ മേഖലകളിലും എല്ലാ പ്രായക്കാരിലും ടിക് ടോക്ക് വളരെ വേഗത്തില്‍ ഇടം നേടി. കുട്ടികളുടെയും പ്രായമായവരുടെയും യുവക്കളുടെയുമെല്ലാം ക്രീയാത്മകമായ കഴിവുകള്‍ പലതും ടിക് ടോക്കിലൂടെ ജനശ്രദ്ധ ആകര്‍ഷിക്കുന്നു. ചൈനീസ് ഇന്റര്‍നെറ്റ് സര്‍വ്വീസസ് കമ്പനിയായ ബൈറ്റ് ഡാന്‍സാണ് ടിക് ടോക് വീഡിയോ ആപ്ലിക്കേഷനു പിന്നില്‍. 2016-ല്‍ ഡൗയിന്‍ എന്ന പേരിലായിരുന്നു ഈ വീഡിയോ ആപ്ലിക്കേഷന്റെ പിറവി. എന്നാല്‍ ആപ്ലിക്കേഷന്‍ ചൈനയ്ക്ക് പുറത്തേക്ക് വ്യാപകമായി പ്രചരിക്കപ്പെട്ടപ്പോള്‍ ആപ്ലിക്കേഷന്റെ പേര് ടിക് ടോക്ക് എന്നായി.